Home News Local വ്യാജ ഓണ്‍ലൈന്‍ ട്രേഡിങ്; പുത്തൂര്‍ സ്വദേശിയുടെ 1.83 കോടി രൂപ തട്ടിയെടുത്തയാള്‍ പിടിയില്‍

വ്യാജ ഓണ്‍ലൈന്‍ ട്രേഡിങ്; പുത്തൂര്‍ സ്വദേശിയുടെ 1.83 കോടി രൂപ തട്ടിയെടുത്തയാള്‍ പിടിയില്‍

Advertisement

വ്യാജ ഓണ്‍ലൈന്‍ ട്രേഡിങ് വഴി വന്‍ തുക ലാഭം വാഗ്ദാനം ചെയ്ത് പുത്തൂര്‍ സ്വദേശിയുടെ 1.83 കോടി രൂപ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി റാഞ്ചി ജംതാര സ്വദേശി ജിതേന്ദ്ര കുമാര്‍ പപ്പു എന്നയാളെ കൊല്ലം റൂറല്‍ സൈബര്‍ ക്രൈം ഇന്‍സ്‌പെക്ടര്‍ വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തു.

Also Read:


കൊല്ലം റൂറല്‍ ജില്ലാ പോലീസ് മേധാവി വിഷ്ണു പ്രദീപ് ടി കെയുടെ നിര്‍ദ്ദേശപ്രകാരം റൂറല്‍ ജില്ലാ ഡി സി ആര്‍ ബി, ഡിവൈഎസ്പി പ്രസാദ് എം ന്റെ മേല്‍നോട്ടത്തില്‍ നടത്തിയ അന്വേഷണത്തില്‍ നഷ്ടപ്പെട്ട തുകയില്‍ ലക്ഷങ്ങളോളം പ്രതിയുടെ പേരിലുള്ള റാഞ്ചി റാത്തു റോഡ്ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് അക്കൗണ്ടിലേക്ക് വന്നതായും അത് മറ്റു പല അക്കൗണ്ടുകളിലേക്കും ട്രാന്‍സ്ഫര്‍ ചെയ്തു കൊടുത്തതായും കണ്ടെത്തിയതിനെ തുടര്‍ന്ന് ജംതാര സൈബര്‍ സിഐഡിയുടെ സഹായത്തോടെ പ്രതിയെ കണ്ടെത്തി, കൊട്ടാരക്കര ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി രണ്ടില്‍ എത്തിച്ച് റിമാന്‍ഡ് ചെയ്യുകയായിരുന്നു.
ജാര്‍ഖണ്ഡ്, റാഞ്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ തട്ടിപ്പു സംഘത്തിലെ പ്രധാന കണ്ണി ആണ് അറസ്റ്റിലായ ജിതേന്ദ്ര കുമാര്‍ പപ്പു. ഇയാള്‍ക്കെതിരെ വിവിധ സംസ്ഥാനങ്ങളിലും മലപ്പുറം ഉള്‍പ്പടെ കേരളത്തിലെ വിവിധ ജില്ലകളിലും സമാന രീതിയില്‍ തട്ടിപ്പുകള്‍ നടത്തിയതിന് കേസുകള്‍ ഉണ്ട്.
ഈ കേസില്‍ ഉള്‍പ്പെട്ട മറ്റ് കൂട്ടു പ്രതികളെ കുറിച്ചും വ്യക്തമായ സൂചന പോലീസിന് ലഭിച്ചിട്ടുണ്ട്. കൊല്ലം റൂറല്‍ സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍മാരായ വിനോദ്കുമാര്‍ പി ബി, അനില്‍കുമാര്‍ വി വി, എസ് ഐ പ്രസന്നകുമാര്‍, എസ് ഐ മനീഷ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഷമീര്‍, സിവില്‍ പോലീസ് ഓഫീസര്‍ വിനീത് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here