Home News Kerala ‘നന്ദ കുന്തിരിക്കം ഭജന്‍സ്’… മതസൗഹാര്‍ദ്രത്തിന്റെ ഉദാത്ത മാതൃക… ക്ഷേത്രോത്സവത്തില്‍ ക്രിസ്തീയ ഭക്തിഗാനം പാടിയ ‘നന്ദഗോവിന്ദത്തി’നെ പുകഴ്ത്തിയും...

‘നന്ദ കുന്തിരിക്കം ഭജന്‍സ്’… മതസൗഹാര്‍ദ്രത്തിന്റെ ഉദാത്ത മാതൃക… ക്ഷേത്രോത്സവത്തില്‍ ക്രിസ്തീയ ഭക്തിഗാനം പാടിയ ‘നന്ദഗോവിന്ദത്തി’നെ പുകഴ്ത്തിയും ഇകഴ്ത്തിയും കമന്റുകള്‍

Advertisement

ഏറെ ആരാധകരുള്ള നന്ദഗോവിന്ദം ഭജന്‍സ് ക്രിസ്തീയ ഭക്തിഗാനം ക്ഷേത്രത്തില്‍ ആലപിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ‘ഈ പരദേവനഹോ’ എന്ന ഗാനമാണ് നന്ദഗോവിന്ദം ഭജന്‍സ് ഭക്തിസാന്ദ്രതയോടെ ആലപിക്കുന്നത്. കോട്ടയം വേമ്പിന്‍കുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ ഭജന അവതരിപ്പിക്കുന്നതിനിടെയാണ് സംഘം ക്രിസ്തീയ ഭക്തിഗാനം ആലപിച്ചത്. പിന്നാലെ മതസൗഹാര്‍ദത്തെ പുകഴ്ത്തി നിരവധി പേരാണ് അഭിനന്ദനങ്ങളും കമന്റുകളുമായി രംഗത്തെത്തിയത്.

https://www.facebook.com/reel/1336791541669651


ക്ഷേത്രോത്സവത്തില്‍ ക്രിസ്ത്യന്‍ ഭക്തിഗാനം ആലപിക്കുന്ന നന്ദഗോവിന്ദം ഭജന്‍സ് മതസൗഹാര്‍ദ്രത്തിന്റെ ഉദാത്ത മാതൃകയാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ കമന്റുകള്‍ ഇട്ടു. എന്നാല്‍ നന്ദഗോവിന്ദം ഭജന്‍സിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നവരും നിരവധിയാണ്. ഇരിക്കുന്ന കൊമ്പ് എത്ര ബലമുളളതാണെങ്കിലും സ്വയം മുറിച്ചാല്‍ അത് മുറിയാതിരിക്കില്ലെന്ന് ഹിന്ദു ഐക്യവേദി കേരളം മുഖ്യരക്ഷാധികാരി ശശികല പറഞ്ഞു.
‘ക്ഷേത്രവേദികള്‍ ക്രിസ്തീയ ഗാനങ്ങള്‍ പാടാന്‍ ഉപയോഗിക്കരുത്. ഹിന്ദുക്കളുടെ ചെലവില്‍ പ്രശസ്തി നേടിയ ശേഷം ഹാലേലൂയ്യ പാടുന്നത് വലിയ തെറ്റാണ്. നന്ദ കുന്തിരിക്കം ഭജന്‍സ്’ എന്നാണ് ആര്‍എസ്എസ് സൈദ്ധാന്തികന്‍ വിദ്യാസാഗര്‍ ഗുരുമൂര്‍ത്തി ഫെയ്സ്ബുക്കില്‍ കുറിച്ചത്.
നന്ദഗോവിന്ദം ഭജന്‍സിനെ പിന്തുണച്ച് നിരവധി പേരാണ് എത്തുന്നത്. ക്ഷേത്രവും പള്ളിയും തമ്മിലുള്ള ബന്ധത്തിന്റെ ആഴം നന്ദഗോവിന്ദവും ഗാനം ആലപിക്കും മുമ്പ് എടുത്ത് പറയുന്നുണ്ട്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here