Home News Kerala കാര്‍ നിയന്ത്രണം വിട്ടു കൊക്കയിലേക്കു മറിഞ്ഞു രണ്ട് പേര്‍ക്ക് പരിക്ക്

കാര്‍ നിയന്ത്രണം വിട്ടു കൊക്കയിലേക്കു മറിഞ്ഞു രണ്ട് പേര്‍ക്ക് പരിക്ക്

Advertisement

കാര്‍ നിയന്ത്രണം വിട്ടു കൊക്കയിലേക്കു മറിഞ്ഞു രണ്ട് പേര്‍ക്ക് പരിക്ക്. കോഴിക്കോട് സ്വദേശി മുഹമ്മദ് റോഷന്‍, തമിഴ്‌നാട് സ്വദേശി മഹാ ഐശ്വര്യ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ മൂന്നാറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മൂന്നാര്‍ ഗ്യാപ് റോഡിന് സമീപമാണ് അപകടം. നിയന്ത്രണംവിട്ട കാര്‍ തേയില തോട്ടത്തിലേക്ക് മറിയുകയായിരുന്നു. കാര്‍ പൂര്‍ണമായും തകര്‍ന്നു. നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. ഇരുവരും വിനോദ സഞ്ചാരത്തിനായാണ് മൂന്നാറില്‍ എത്തിയത്.

Advertisement