Home News Kerala കുട്ടികള്‍ ഓടിച്ച സൈക്കിള്‍ ഇടിച്ചു; കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം

കുട്ടികള്‍ ഓടിച്ച സൈക്കിള്‍ ഇടിച്ചു; കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം

Advertisement

ഇടുക്കി: വെള്ളത്തൂവലില്‍ സൈക്കിള്‍ ഇടിച്ച് ഗൃഹനാഥന് ദാരുണാന്ത്യം. പന്നിയാറുകുട്ടി സ്വദേശി മണ്ണായത്ത് സാബു ആണ് മരിച്ചത്.

നടന്നു പോവുകയായിരുന്ന സാബുവിനെ കുട്ടികള്‍ ഓടിച്ചിരുന്ന സൈക്കിള്‍ വന്നിടിക്കുകയായിരുന്നു. ഇന്നലെ വൈകുന്നേരം നാല് മണിയോടെയാണ് സംഭവം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സാബുവിനെ ഉടന്‍ അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അതേസമയം, തൃശൂര്‍ വടക്കാഞ്ചേരിയില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു. കാക്കിനിക്കാട് നെല്ലിച്ചോട്ടില്‍ വീട്ടില്‍ കൃഷ്ണന്‍കുട്ടിയുടെ മകന്‍ അഖില്‍ ആണ് മരിച്ചത്. ഇന്നലെ രാത്രിവാഴാനി ഭാഗത്തേക്ക് സ്‌കൂട്ടറില്‍ പോവുകയായിരുന്ന അഖിലിനെ എതിര്‍ ദിശയില്‍ നിന്ന് അമിതവേഗത്തില്‍ വന്ന കാര്‍ ഇടിക്കുകയായിരുന്നു.

Advertisement