മൈനാഗപ്പള്ളിയിലും കുന്നത്തൂരിലും
കൊടിക്കുന്നിലിന്റെ പോസ്റ്ററുകൾ നശിപ്പിക്കുന്നതായി പരാതി


ശാസ്താംകോട്ട : മാവേലിക്കര പാർലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷിന്റെ പോസ്റ്ററുകൾ വ്യാപകമായി നശിപ്പിക്കുന്നതായി പരാതി.മൈനാഗപ്പള്ളി,കുന്നത്തൂർ പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളിലാണ് പോസ്റ്ററുകൾ നശിപ്പിക്കുന്നത്.തെക്കൻ മൈനാഗപ്പള്ളി പ്രദേശത്ത് ദിവസങ്ങളായി രാത്രികാലങ്ങളിൽ
പോസ്റ്ററുകൾ നശിപ്പിക്കുന്നതായാണ് പരാതി.മണ്ണൂർക്കാവ് ക്ഷേത്രത്തിനു സമീപം പതിച്ചിരുന്ന നിരവധി പോസ്റ്ററുകൾ കഴിഞ്ഞ കീറി നശിപ്പിച്ചതായും പരാതിയിൽ പറയുന്നു.കുന്നത്തൂർ ആറ്റുകടവ്,തോട്ടത്തുംമുറി ഭാഗങ്ങളിലാണ് രാത്രിയുടെ മറവിൽ സാമൂഹ്യവിരുദ്ധർ പോസ്റ്ററുകൾ കീറി നശിപ്പിക്കുന്നത്.പരാതിയുടെ അടിസ്ഥാനത്തിൽ ശാസ്താംകോട്ട പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.തെരഞ്ഞെടുപ്പിൽ പരാജയഭീതിപൂണ്ടവരാണ് ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നതെന്നും പ്രതികളെ അടിയന്തിരമായി കണ്ടെത്തി നടപടികൾ സ്വീകരിക്കണമെന്നും ഡിസിസി ജനറൽ സെക്രട്ടറി രവി മൈനാഗപ്പള്ളി ആവശ്യപ്പെട്ടു.

(pho:തെക്കൻ മൈനാഗപ്പള്ളി മണ്ണൂർക്കാവ് ക്ഷേത്രത്തിനു സമീപം പതിച്ചിരുന്ന കൊടിക്കുന്നിൽ സുരേഷിന്റെ പോസ്റ്ററുകൾ നശിപ്പിച്ച നിലയിൽ

Advertisement