ട്രെയിൻ യാത്രികൻ കണ്ണങ്കാട്ട് പാലത്തിൽ വച്ച് കല്ലടയാറ്റിലേക്ക് തെറിച്ചു വീണു


ശാസ്താംകോട്ട:ശാസ്താംകോട്ട – മൺറോതുരുത്ത് റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ പടിഞ്ഞാറെ കല്ലട കണ്ണങ്കാട്ട് പാലത്തിൽ വച്ച്
ട്രെയിൻ യാത്രികൻ കല്ലടയാറ്റിലേക്ക് തെറിച്ചു വീണു.ആളെ തിരിച്ചറിഞ്ഞിട്ടില്ല.ചൊവ്വ
പകൽ 3.30 ഓടെയാണ് സംഭവം.തിരുവനനന്തപുരത്തേക്ക് പോകുകയായിരുന്ന ശബരി എക്സ്പ്രസിൽ യാത്ര ചെയ്ത ആളാണ് കണ്ണങ്കാട്ട് കടവ് പാലത്തിന്റെ മധ്യഭാഗത്ത് വച്ച് കല്ലടയാറ്റിലേക്ക് തെറിച്ച് വീണത്.ട്രെയിനിൽ വലിയ തിരക്കുണ്ടായിരുന്നു.വാതിൽക്കൽ ഇരുന്നയാളാണ് അപകടത്തിൽപ്പെട്ടത്.മറ്റ് യാത്രക്കാരാണ് ആർപിഎഫിനെ വിവരമറിയിച്ചത്.തുടർന്ന് ശാസ്താംകോട്ട ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.രാത്രിയായതോടെതിരച്ചിൽ നിർത്തിവച്ചു.

Advertisement