പത്തനാപുരത്ത് ആംബുലന്‍സിൽ കഞ്ചാവ് കടത്ത്: രണ്ട് പേര്‍ പിടിയില്‍

പത്തനാപുരം: ആംബുലൻസിൽ കടത്തിയ നാല് കിലോ കഞ്ചാവുമായി രണ്ട് പേരെ പൊലീസ് പിടികൂടി. കറവൂർ സ്വദേശി വിഷ്ണു, പുനലൂർ സ്വദേശി നസീർ എന്നിവരാണ് പിടിയിലായത്‌. കഴിഞ്ഞ ഒരാഴ്ചയായി ഇവർ പൊലീസ് നിരീക്ഷണത്തിലായിരുന്നു. ശനിയാഴ്ച രാത്രി 7.30 ഓടെ പത്തനാപുരം പിടവൂര്‍ ജങ്​ഷന് സമീപം ആംബുലന്‍സിനെ പിൻതുടർന്നാണ് അന്വേഷണസംഘം കഞ്ചാവ് സംഘത്തെ പിടികൂടുകയത്. പുനലൂരിലേക്ക് കഞ്ചാവ് കടത്തുന്നതിനിടെയാണ് സംഘം പിടിയിലായത്.
പുനലൂർ താലൂക്ക് ആശുപത്രിക്ക് സമീപം സര്‍വീസ് നടത്തുന്ന ആംബുലൻസിലാണ് കഞ്ചാവ് കടത്തിയത്.

Advertisement