ആംബുലൻസ് നിയന്ത്രണം വിട്ട് സ്കൂട്ടറുകളിൽ  കൂട്ടിയിടിച്ച് മറിഞ്ഞു

ചൊവ്വൂര്‍. രോഗിയുമായി പോയിരുന്ന ആംബുലൻസ് നിയന്ത്രണം വിട്ട് സ്കൂട്ടറുകളിൽ  കൂട്ടിയിടിച്ച് മറിഞ്ഞു. എഴ് പേർക്ക് പരിക്ക്. വൈകിട്ട് ആറരയോടെയായിരുന്നു അപകടം. ആംബുലൻസ് ഡ്രൈവർ ആനക്കല്ല് സ്വദേശി വിഷ്ണു (23) സ്കൂട്ടർ യാത്രക്കാരനായ   മുരളി (51) വലപ്പാട് സ്വദേശികളായ രാജേഷ് (40) ലാൽ കൃഷ്ണ (39) ജിഷ്ണു (27) അഖിൽ അഭിമന്യു എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ  കുർക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചു. അപകടത്തെ തുടർന്ന് ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു.

Advertisement