കോടതി വളപ്പില്‍ പ്രതികള്‍ക്ക് കഞ്ചാവ് കൈ മാറിയാള്‍ പിടിയില്‍

കൊല്ലം: കോടതി വളപ്പില്‍ പ്രതികള്‍ക്ക് കഞ്ചാവ് കൈമാറിയയാള്‍ പോലീസ്
പിടിയില്‍. നിരവധി കഞ്ചാവ് കേസുകളില്‍ പ്രതിയായ കടവൂര്‍ അജിഭവനത്തില്‍ കൊമ്പന്‍ അജി എന്ന് വിളിക്കുന്ന അജി(45) ആണ് കൊല്ലം വെസ്റ്റ് പോലീസിന്റെ പിടിയിലായത്. നിരവധി കേസുളില്‍ പ്രതിയായ കരിക്കോട് കരിമ്പാലി തെക്കതില്‍ പുതുവീട്ടില്‍ ഉല്ലാസ് ജോഷിയെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ നിന്നും കൊല്ലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയില്‍ ഹാജരാക്കാന്‍ എത്തിച്ചപ്പോഴാണ് പ്രതി ഗഞ്ചാവ് പൊതി കൈമാറിയ
ത്. കൊല്ലം വെസ്റ്റ് പോലീസ് ഇന്‍സ്‌പെക്ടര്‍ ഷാഫിയുടെ നേതൃത്വത്തില്‍
എസ്.ഐ സന്തോഷ് എസ്‌സിപിഒ മാരായ ശ്രീലാല്‍, സലീം, ശ്രീജു എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Advertisement