കഞ്ചാവ് പിടിച്ചെടുത്ത കേസ്: ഒരാള്‍ കൂടി അറസ്റ്റില്‍

കരുനാഗപ്പള്ളി: 3.1 കിലോഗ്രാം കഞ്ചാവുമായി യുവാവ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കരുനാഗപ്പള്ളി പടവടക്ക് ബിന്‍ഷാദ് മന്‍സിലില്‍ മിദിലാജാണ് കഴിഞ്ഞ മാസം പിടിയിലായത്. ഇയാളുടെ സഹോദരനും രണ്ടാം പ്രതിയുമായ ബിന്‍ഷാദാ(27)ണ് ഇപ്പോള്‍ അറസ്റ്റിലായത്.
ലഹരിമരുന്നു വിതരണക്കാരായ സഹോദരന്മാരെ കുറിച്ച് ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രതികള്‍ താമസിക്കുന്ന വീട്ടില്‍ പോലീസ് പരിശോധനയ്ക്ക് എത്തിയപ്പോള്‍ ഇവര്‍ രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ മിദിലാജ് പിടിയിലായി. രക്ഷപെട്ട ബിന്‍ഷാദ് ഒളിവില്‍ കഴിയുകയായിരുന്നു. ഇന്‍സ്‌പെക്ടര്‍ മോഹിതിന്റെ നേതൃത്വത്തില്‍ എസ്‌ഐമാരായ ഷമീര്‍, ഷിജു, ഷാജിമോന്‍, എഎസ്‌ഐ വേണുഗോപാല്‍, എസ്‌സിപിഒമാരായ ഹാഷിം, രാജീവ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടി കൂടിയത്.

Advertisement