ചടയമംഗലത്ത് 59 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ

കൊല്ലം ചടയമംഗലത്ത് 59 ഗ്രാം കഞ്ചാവും 19000 രൂപയുമായി 22 കാരനെ ചടയമംഗലം എക്സൈസ് സംഘം പിടികൂടി. ചിതറ, മഹാദേവർ കുന്ന് ചരുവിള പുത്തൻ വീട്ടിൽ നൈസാം ആണ് അറസ്റ്റിൽ ആയത്.
ചടയമംഗലം റേഞ്ച് ഇൻസ്‌പെക്ടർ രാജേഷ് എ.കെയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ മാങ്കോട് കല്ലുവെട്ടാംകുഴി ജംഗ്ഷന് സമീപത്ത് വച്ചാണ് ഇയാൾ പിടിയിലായത്.
ഇയാളുടെ കയ്യിൽ
നിന്നും 19000 രൂപയും കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Advertisement