ശാസ്താംകോട്ട തടാകതീരത്ത് വൃക്ഷത്തൈ നടീലും പരിസ്ഥിതി ബോധവല്‍ക്കരണ ക്‌ളാസും

ശാസ്താംകോട്ട. ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പനപ്പെട്ടി ഗവ. എല്‍പിഎസിന്റെ ആഭിമുഖ്യത്തില്‍ ശാസ്താംകോട്ട തടാകതീരത്ത് വൃക്ഷത്തൈ നടീലും പരിസ്ഥിതി ബോധവല്‍ക്കരണ ക്‌ളാസും നടത്തി. തടാക സംരക്ഷണ സമിതി ചെയര്‍മാന്‍ കെ കരുണാകരന്‍പിള്ള പരിസ്ഥിതി ദിന സന്ദേശം നല്‍കി. എസ്എംസി ചെയര്‍മാന്‍ സത്താര്‍ പോരുവഴി, ഹെഡ്മിസ്ട്രസ് ബിഐ വിദ്യാറാണി എന്നിവര്‍ പ്രസംഗിച്ചു. കെ കരുണാകരന്‍പിള്ളയെ ചടങ്ങില്‍ ആദരിച്ചു.

Advertisement