പ്ലാസ്റ്റിക് കത്തിച്ചവർക്കെതിരെ പിഴ ഈടാക്കി മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത്

ശാസ്താംകോട്ട. പ്ലാസ്റ്റിക് കത്തിക്കുന്നവർക്കും പൊതു ഇടങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവർക്കെതിരെയും കർശന നടപടിയുമായി മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത്. ഹരിതകർമ്മസേനയ്ക്ക് പ്ലാസ്റ്റിക് നൽകാതെ രഹസ്യമായി പ്ലാസ്റ്റിക്കുകൾ വാരിക്കൂട്ടി കത്തിച്ച് പരിസരവാസികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന വർക്കെതിരെയും , പൊതു ഇടങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവർക്കെതിരെയും കർശന നടപടികൾ സ്വീകരിക്കുമെന്ന് മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത്.

പഞ്ചായത്ത് നടത്തിയ മിന്നൽ പരിശോധനയിൽ പ്ലാസ്റ്റിക് കത്തിച്ചവരിൽ നിന്നും 15000 രൂപ പിഴ അടപ്പിക്കുകയും ചെയ്തു. വരും ദിവസങ്ങളിലും ശക്തമായ പരിശോധന ഉണ്ടാകുമെന്നും ആയതിനാൽ എല്ലാവരും സഹകരിക്കണമെന്നും അല്ലെങ്കിൽ കർശന നടപടികൾ നേരിടേണ്ടി വരുമെന്നും പഞ്ചായത്ത് സെക്രട്ടറി ഷാനവാസ് അറിയിച്ചു

Advertisement