അരുണിന്റെ മൃതദേഹം ബുധനാഴ്ച ശാസ്താംകോട്ട കോടതി വളപ്പിൽ പൊതുദർശനത്തിന് വയ്ക്കും

ശാസ്താംകോട്ട : ഭാര്യ കരൾ പകുത്തു നൽകിയിട്ടും വിധിയുടെ വേട്ടയാടലിൽ
മരണത്തിന് കീഴടങ്ങിയ അരുണിന്റെ മൃതദേഹം ബുധനാഴ്ച രാവിലെ 9 ന് ശാസ്താംകോട്ട കോടതി വളപ്പിൽ പൊതുദർശനത്തിന് വയ്ക്കും.പിന്നീട്
ഇടയ്ക്കാട്ടിലെ വീട്ടിലെത്തിച്ച് 11 മണിയോടെ സംസ്ക്കരിക്കും.കോഴിക്കോട് നിന്നും നാട്ടിലെത്തിച്ച മൃതദേഹം ശാസ്താംകോട്ടയിലെ
മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.ശാസ്താംകോട്ട
കോടതിയിൽ വക്കീൽ ഗുമസ്തനായി പ്രവർത്തിച്ചു വരവേ അടുത്തിടെയാണ് അരുണിനെ രോഗം വേട്ടയാടിയത്.നാല് ദിവസം മുമ്പ് നടന്ന ശസ്ത്രക്രിയക്ക് ശേഷം കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയവേ ചൊവ്വ രാവിലെ ഹൃദയാഘാതത്തെ തുടർന്നാണ്
മരണം .കരൾമാറ്റ ശസ്ത്രക്രിയ നടത്തിയത് നാല് ദിവസം മുമ്പാണ്.ഭർത്താവിന്റെ ജീവൻ രക്ഷിക്കാൻ ഭാര്യ സ്മിതയാണ് കരൾ പകുത്ത് നൽകിയത്.ശസ്ത്രക്രിയക്ക് ശേഷം ഇരുവരും തീവ്രപരിചരണ വിഭാഗത്തിൽ തന്നെ കഴിഞ്ഞു വരികയായിരുന്നു.കരൾ മാറ്റ ശസ്ത്രക്രിയക്ക് 22 ലക്ഷം രൂപയാണ് വേണ്ടി വന്നത്.മരണ വിവരം ഭാര്യയെ അറിയിച്ചിട്ടില്ല.കോൺഗ്രസ് പോരുവഴി കിഴക്ക് മണ്ഡലം സെക്രട്ടറിയായി പ്രവർത്തിച്ചു വരികയായിരുന്നു.

Advertisement