ഹാഷിം സുലൈമാൻ കെഎസ് യു സംസ്ഥാന ജനറൽ സെക്രട്ടറി


ശാസ്താംകോട്ട: ഹാഷിം സുലൈമാനെ കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറിയായി എൻ.എസ്.യു ദേശീയ കമ്മിറ്റി നിയമിച്ചു.കെ.എസ്.യു ഡി.ബി.കോളജ് യൂണിറ്റ് സെക്രട്ടറിയായും വൈസ് പ്രസിഡൻറായും പ്രസിഡൻ്റായും പ്രവർത്തിച്ചു. നിലവിൽ തെരെഞ്ഞെടുക്കപ്പെട്ട കെ.എസ്.യു കൊല്ലം ജില്ലാ സെക്രട്ടറിയായിരുന്നു. വിദ്യാർത്ഥി പ്രശ്നങ്ങൾ ഉയർത്തി നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകുകയും നിരവധി തവണ ജയിൽവാസം അനുഭവിക്കുകയും ചെയ്തിട്ടുണ്ട്.

Advertisement