വാഹനമിടിച്ച് സഹോദരങ്ങൾ മരിച്ച സംഭവം: ജോസ് കെ. മാണിയുടെ മകനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Advertisement

കോട്ടയം: മണിമലയില്‍ വാഹനാപകടത്തില്‍ സഹോദരങ്ങള്‍ മരിച്ചതില്‍ ജോസ് കെ.മാണി എംപിയുടെ മകന്‍ കെ.എം.മാണി ജൂനിയറിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. അശ്രദ്ധമായി വാഹനമോടിച്ചതിനാണ് കേസെടുത്തത്.

ഇന്നലെ വൈകിട്ടാണ് കെ.എം.മാണി ജൂനിയര്‍ ഓടിച്ച കാറും ബൈക്കും കൂട്ടിയിടിച്ച് മണിമല സ്വദേശികളും സഹോദരങ്ങളുമായ ജിന്‍സ്, ജിസ് എന്നിവര്‍ മരിച്ചത്. മണിമലയ്ക്കും കറിക്കാട്ടൂരിനും ഇടയില്‍ വച്ചായിരുന്നു അപകടം.

എന്നാല്‍ കേസ് പോലീസ് അട്ടിമറിക്കാൻ ശ്രമിച്ചതാപരാതി വ്യാപകമായി. അപകട ശേഷം ആദ്യം തയാറാക്കിയ എഫ് ഐ ആറിൽ നിന്ന് ജോസ് കെ മാണിയുടെ മകന്റെ പേര് ഒഴിവാക്കി. പ്രതിയുടെ രക്ത സാമ്പിൾ മനഃപൂർവം പരോശോധിച്ചില്ലെന്നാണ് ആക്ഷേപം.

ശനിയാഴ്ച വൈകിട്ടാണ് മണിമല സ്വദേശികളായ ജിൻസ് – ജിസ് എന്നിവർ വാഹനാപകടത്തിൽ മരിച്ചത്.
കേരള കോൺഗ്രസ്‌ ചെയര്മാനും എംപി യുമായ ജോസ് കെ മാണിയുടെ മകൻ ഓടിച്ച കാറുമായി കൂടിയിടിച്ചായിരുന്നു അപകടം. കാറിന് പിന്നിൽ സഹോദരങൾ സഞ്ചരിച്ച സ്കൂട്ടർ ഇടിച്ചു കയറി എന്നാണ് പോലീസ് FIR.

അപകടത്തിനു പിന്നാലെ സ്ഥലത്ത് എത്തിയ പൊലീസ് സംഘം ജോസ് കെ മാണിയുടെ മകനെ കണ്ടിട്ടും ആദ്യ എഫ് ഐ ആറിൽ പേര് ഒഴിവാക്കിയത് ദുരൂഹത വർധിപ്പിക്കുന്നു.
45 വയസുള്ള ആൾ എന്നു മാത്രമാണ് എഫ്ഐ ആറിൽ ആദ്യം രേഖപ്പെടുത്തിയത്.
വിവാദമായതോടെയാണ് 304 A പ്രകാരം ജോസ് കെ മാണിയുടെ മകൻ കുഞ്ഞുമാണിയുടെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടത്.
രക്ത സാമ്പിൾ പരിശോധിക്കാതിരുന്നതിനെതിരെ പരാതി നൽകുമെന്ന് കൊല്ലപ്പെട്ടവരുടെ കുടുംബം വ്യക്തമാക്കി.

Advertisement