പള്ളിപ്പാന മഹാ കർമത്തിന്റെ ഭാഗമായി ഇന്ന് കടുത്താശേരി കൊട്ടാരത്തിൽ തട്ടുബലി

പോരുവഴി(കൊല്ലം). പെരുവിരുത്തി മലനട ദുര്യോധന ക്ഷേത്രത്തിലെ പള്ളിപ്പാന മഹാ കർമത്തിന്റെ ഭാഗമായി ഇന്ന് കടുത്താശേരി കൊട്ടാരത്തിൽ തട്ടുബലി (മറുക്ബലി) നടത്തും. ആകാശപാരികളായ ഗന്ധർവയക്ഷ കിന്നര ദേവന്മാരുടെ ദോഷങ്ങൾ തീർക്കുന്ന കർമങ്ങളാണ് (ഗന്ധർവബലി) നടത്തുന്നത്. ക്ഷേത്രത്തിനു തെക്ക് വശത്ത് പാനപ്പന്തലിൽ പഞ്ചഭൂതബലി നടത്തി.

വശ്യം, ആകർഷണം, സ്തംഭ നം, ഉച്ചാടനം, മാരണം എന്നീ ആഭിചാര കർമങ്ങൾ കൈവിഷം, ഭൂതാവേശ രോഗങ്ങളായ ഭ്രാന്ത്, അപസ്മാരം എന്നിവയ്ക്ക് പരി ഹാരമായിട്ടാണ് ബലി നടത്തിയ ത്. വിളിച്ചുചൊല്ലി പ്രാർഥനയോ ടെ കാളീഗണത്തെയും വനദേവ ന്മാരെയും തൃപ്തിപ്പെടുത്തി ദോ ഷങ്ങൾ മാറ്റുന്നതിനായി ഗുരു ക്കൾശേരിൽ കൊട്ടാരത്തിൽ കിട ങ്ങ് ബലിയും നടത്തി.

പാനയടി കർമ്മം

12 വർഷത്തിലൊരിക്കൽ നട ത്തുന്ന പള്ളിപ്പാന മഹാകർമത്തി ന്റെ ഭാഗമായി രാത്രി നടക്കുന്ന പ്രധാന ചടങ്ങുകൾ കാണാൻ വൻ ജനാവലിയാണ് മലനടയി ലേക്ക് എത്തുന്നത്, എല്ലാ ദിവസ വും രാവിലെ പാനയടി, പറയോത്ത് (ഓതി ഉഴിച്ചിൽ), പഞ്ചകു ണ്ഡഹോമം, അടവീശ്വരപൂജ എന്നിവയോടെയാണ് ചടങ്ങുകൾ തുടങ്ങുന്നത്. ഇന്ന് (ബുധൻ) വൈകിട്ട് 5നു മുറോത്ത്, 7നു ഓട്ടൻതുള്ളൽ, കഥ: കല്യാണ സൗഗന്ധികം. രാത്രി 10നു കടുത്താശേരി കൊട്ടാരത്തിൽ തട്ടുബലി (മറുക് ബലി എന്നിവ) നടക്കും. പള്ളിപ്പാന മാർച്ച് 7നു സമാപിക്കും

Advertisement