ചികിത്സയ്ക്ക് കൊണ്ടുപോയ മാനസിക പ്രശ്നമുള്ള യുവതിയെ ആശുപത്രി ജീവനക്കാർ മർദ്ദിച്ചെന്ന് പരാതി

കരുനാഗപ്പള്ളി. ചികിത്സയ്ക്ക് കൊണ്ടുപോയ മാനസിക പ്രശ്നമുള്ള യുവതിയെ ആശുപത്രി ജീവനക്കാർ മർദ്ദിച്ചെന്ന് പരാതി.

കരുനാഗപ്പള്ളി കോഴിക്കോട് സ്വദേശിനിയെയാണ് നൂറനാട് സ്വകാര്യാശുപത്രി ജീവനക്കാർ മർദ്ദിച്ചതായി പരാതി.

കഴുത്തിനും, പുറത്തുo മർദ്ദനമേറ്റ പാടുകൾ. നേരിട്ടത് ക്രൂര പീഡനമെന്ന് യുവതി മാധ്യമങ്ങളോട് വെളിവാക്കി.

മരുന്ന് കഴിക്കാൻ മർദ്ദിച്ചുഎന്നാണ് പറയുന്നത്. പരുക്കേറ്റ യുവതിയെ വീട്ടുകാർ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. യുവതിയുടെ കുടുംബം കരുനാഗപ്പള്ളി പൊലീസിൽ പരാതി നൽകി. യുവതി അക്രമ സ്വഭാവം കാണിച്ചിരുന്നതിനാല്‍ മർദ്ദിച്ചതായി ആശുപത്രി അധികൃതർ പറയുന്നു. ജീവനക്കാരെ യുവതി ആക്രമിക്കാൻ ശ്രമിച്ചപ്പോൾ നഴ്‌സുമാർ അടിക്കുകയായിരുന്നുവെന്നു യുവതിയെ ചികിത്സിച്ച ഡോക്ടർ മാധ്യമങ്ങളോട് പറഞ്ഞു.

Advertisement