തലയിണക്കാവില്‍ പ്രതിഷ്‌ഠാദിന മഹോത്സവം ഇന്ന്‌

Advertisement


ശാസ്‌താംകോട്ട: പടിഞ്ഞാറെ കല്ലടയിലെ പ്രശസ്‌തമായ തലയിണക്കാവ്‌ ശിവ പാര്‍വതി ക്ഷേത്രത്തില്‍ ഇന്ന്‌ പ്രതിഷ്‌ഠാദിന മഹോത്സവം. ക്ഷേത്രത്തിലെ പതിവ്‌ ചടങ്ങുകള്‍ക്ക്‌ പുറമെ രാവിലെ എട്ടുമണിമുതല്‍ ശിവപുരാണ പാരായണം, വൈകിട്ട്‌ മൂന്ന്‌ മണി മുതല്‍ ഗംഭീര കെട്ടുകാഴ്‌ചയും ഉണ്ടായിരിക്കും.

രാത്രി പതിനൊന്ന്‌ മണി മുതല്‍ ഗൗതം രാജ്‌ അവതരിപ്പിക്കുന്ന ജാസ്‌ ഡ്രം ഫ്യൂഷന്‍. തുടര്‍ന്ന്‌ ആതിര, ആരതി, ദേവനന്ദ, അമൃത ജയകുമാര്‍,ഭക്തിസലാഷ്‌ തുടങ്ങിയവര്‍ അതരിപ്പിക്കുന്ന നൃത്ത നൃത്യങ്ങള്‍. രാത്രി ഒന്നരമുതല്‍ തിരുവനന്തപുരം ഡയമണ്ട്‌സ്‌ ശശാങ്കന്‍ മയ്യനാടും സംഘവും അവതരിപ്പിക്കുന്ന സ്റ്റാര്‌
തഗ്‌ ലൈഫ്‌ മെഗാഷോ. വെളുപ്പിന്‌ നാല്‌ മണിക്ക്‌ ആകാശദീപക്കാഴ്‌ച.

Advertisement