കൊല്ലം പ്രാദേശിക ജാലകം

Advertisement

ഷാഫിപറമ്പിൽ എം എൽ എ യ്‌ക്കെതിരെയുള്ള പോലീസ് കയ്യേറ്റത്തിൽ പ്രതിഷേധിച്ചു ഹൈവേ ഉപരോധിച്ച് യൂത്ത്കോൺഗ്രസ്‌

കരുനാഗപ്പള്ളി : യൂത്ത്കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ് ഷാഫിപറമ്പിൽ എം എൽ എ യെ എറണാകുളത്ത് പോലീസ് കയ്യേറ്റം ചെയ്തതിൽ പ്രതിഷേധിച്ച് യൂത്ത്കോൺഗ്രസ്‌ കരുനാഗപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും ഹൈവേ ഉപരോധിക്കുകയും ചെയ്തു. പോലീസ് കയ്യുക്കുകൊണ്ട് ജനകീയ സമരത്തെ അടിച്ചമർത്താൻ നോക്കിയാൽ യൂത്ത്കോൺഗ്രസ്‌ കയ്യും കെട്ടി നോക്കിനിക്കില്ലായെന്ന് ജില്ലാ പ്രസിഡന്റ് ആർ.അരുൺരാജ്.നിയോജകമണ്ഡലം പ്രസിഡന്റ് ഇർഷാദ്ബഷീറിന്റെ നേതൃത്വത്തിൽ നടന്ന സമര പരുപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പോലീസ് പിന്നീട് പ്രവർത്തകരെ അറസ്റ്റ്‌ ചെയ്തു നീക്കി കോൺഗ്രസ്‌ നേതാവ് ബോബൻ. ജി. നാദ് മുഖ്യപ്രഭാഷണം നടത്തി ജില്ലാ സെക്രട്ടറിമാരായ വരുൺആലപ്പാട്, എ. ഷഹനാസ്, റിനോഷാ,ആർ. എസ് കിരൺ കെ. എസ്. യു ജില്ലാ കോഡിനേറ്റർ അൻഷാദ്,നിയോജകമണ്ഡലം ഭാരവാഹികളായ അയ്യപ്പദാസ്,ആദിൽ,ഹരിക്കുട്ടൻ, ഫഹദ്തറയിൽ,ജെ. എൻ ആസാദ്,ഹരിലാൽ മുരുകാലയം, ആദിൽ മണ്ഡലം പ്രസിഡന്റ്മാരായ കെ. വി വിഷ്‌ണുദേവ്, ഷമീം പൂവണ്ണാൽ, അജേഷ് പവുമ്പ, അഭിഷേക്, ഷാജഹാൻ, ഫഹദ് എന്നിവർ നേതൃത്വം നൽകി.

ഫോട്ടോ അടിക്കുറുപ്പ് :ഷാഫിപറമ്പിൽ എം എൽ എ യ്‌ക്കെതിരെയുള്ള പോലീസ് കയ്യേറ്റത്തിൽ പ്രതിഷേധിച്ചു ഹൈവേ ഉപരോധിച്ച് യൂത്ത്കോൺഗ്രസ്‌..

വൈദ്യുതി തൂൺ ലോറി ഇടിച്ചു തകർത്തു
കുണ്ടറ: കാഞ്ഞിരകോട് തെറ്റിക്കുന്ന് റോഡിൽ ലോറി വൈദ്യുതി തൂൺ ഇടിച്ചു തകർത്തു. ഇതോടെ ഈ പ്രദേശത്തെ വൈദ്യുതി ബന്ധo ഇല്ലാതാവുകയും ഇതു വഴിയുള്ള യാത്രാ തടസ്സം ഉണ്ടാകുകയും ചെയ്തു. രാത്രി 8.30ഓടെയാണ് സംഭവം. കുണ്ടറ പോലീസും വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. ഇന്ന് വൈകിട്ടോട് മാത്രമേ വൈദ്യുതി ബന്ധം പുനസ്ഥാപിക്കാൻ കഴിയുകയുള്ളൂവെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

തേവലക്കര ബോയ്സ് ഹൈസ്ക്കൂളിൽ വാർഷികാഘോഷം

തേവലക്കര: തേവലക്കര ബോയ്സ് ഹൈസ്ക്കൂളിൽ വാർഷികാഘോഷം നടന്നു. പടിഞ്ഞാറേ കല്ലട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡോ.സി.ഉണ്ണികൃഷ്ണൻ ഉദ്ഘാടനം നിർവ്വഹിച്ചു. പി.റ്റി.എ പ്രസിഡന്റ് ആർ. അരുൺ കുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാനതല പ്രതിഭകളെ ശാസ്താംകോട്ട ഡി.വൈ.എസ്.പി എസ് . ഷറീഫ് അനുമോദിച്ചു.


നാടൻ പാട്ട് കലാകാരനും ചലച്ചിത്രപിന്നണി ഗായകനുമായ മത്തായി സുനിൽ മുഖ്യാതിഥി ആയിരുന്നു. രാജി രാമചന്ദ്രൻ, ലാലി ബാബു, ആർ. തുളസീധരൻ പിള്ള, വി.ഗോവിന്ദപിള്ള, ആർ. അനിൽകുമാർ, പ്രീതി, ബി. അനിൽ കുമാർ, മാസ്റ്റർ അജിത്ത് എന്നിവർ ആശംസകൾ അറിയിച്ചു. സ്ക്കൂൾ ഹെഡ്മിസ്ട്രസ് എസ്.സുജ സ്വാഗതവും അദ്വൈത്. എസ് നന്ദിയും പറഞ്ഞു.

തലയിണക്കാവ് ശിവപാര്‍വതീക്ഷേത്രത്തിലെ പ്രതിഷ്ഠാദിന ഉല്‍സവം വെള്ളിയാഴ്ച

പടിഞ്ഞാറേകല്ലട. തലയിണക്കാവ് ശിവപാര്‍വതീക്ഷേത്രത്തിലെ പ്രതിഷ്ഠാദിന ഉല്‍സവം വെള്ളിയാഴ്ച നടക്കും.ആചാര്യന്‍ മൂര്‍ത്തിമംഗംലം പ്രസേന ശാസ്ത്രികളഉടെ നേതൃത്വത്തില്‍ ക്ഷേത്രത്തില്‍ നടന്നുവന്ന ഭാഗവത സപ്താഹയജ്ഞം സമാപിക്കും. മൂന്നിന് കെട്ടുകാഴ്ച, രാത്രി 11ന് ജാസ് ഡ്രം ഫ്യൂഷന്‍,,നൃത്തപരിപാടി,1.30ന് സ്റ്റാര്‍ തഗ് ലൈഫ് മെഗാഷോ.

തൃക്കണ്ണമംഗൽ  പറയാട്ട് ഏലയിൽ കൊയ്ത്തുത്സവം

കൊട്ടാരക്കര.  തൃക്കണ്ണമംഗൽ  പറയാട്ട് ഏലയിൽ കൊയ്ത്തുത്സവം നടന്നു. നഗരസഭ ചെയർമാൻ എസ്‌ ആർ  രമേശ്  ഉദ്ഘാടനം ചെയ്തും, വൈസ് ‘ ചെയർമാൻ വനജരാജീവ്‌  ,കൗൺസിലർ  തോമസ് പി മാത്യൂ , 

കൃഷി ഓഫീസർ ബി  പുഷ്പരാജൻ, അസി. ഓഫീസർ അനിൽ, സജീ ചേരൂർ, എന്നിവർ നേതൃത്വം  നൽകി. ഉമ  വിത്തിനത്തിൽ  അഞ്ചേക്കാറിൽ   ആണ് കൃഷി .

വരയന്നൂർ യോഗീശ്വര സ്വാമി ക്ഷേത്രത്തിലെ പുനപ്രതിഷ്ഠാ വാർഷികം ഇന്ന്

ശാസ്താംകോട്ട: മൈനാഗപ്പള്ളി ഇടവനശ്ശേരി വരയന്നൂർ യോഗീശ്വര സ്വാമി ക്ഷേത്രത്തിലെ പുനപ്രതിഷ്ഠാ വാർഷികം ഇന്ന് (വെള്ളി) നടക്കും.രാവിലെ 5 ന് ഗണപതി ഹോമം, 6 ന് പൊങ്കാല, 8 ന് ഭാഗവത പാരായണം, 9 ന് കലശപൂജ, ഉച്ചയ്ക്ക് 12ന് അന്നദാനം, വൈകിട്ട് 5ന് താലപ്പൊലി ഘോഷയാത്ര ,കെട്ടുകാഴ്ച,

6 ന് തിരുവാതിര, 7 ന് ദീപാരാധന, 7.30 ന് കന്നിച്ചാവ് പൂജ. 8 ന് നൃത്തനൃത്യങ്ങൾ എന്നിവ നടക്കും.

നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടി കൂടിയതിൽ പ്രതികൾ അറസ്റ്റിൽ

കരുനാഗപ്പള്ളി. ടൗണിലും പരിസരപ്രദേശങ്ങളിലും വിൽപ്പനയ്ക്കായി കടത്തിക്കൊണ്ടുവന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയ കേസിൽ രണ്ട് പ്രതികൾ അറസ്റ്റിൽ.

ആലപ്പുഴ അമ്പലപ്പുഴ വില്ലേജിൽ കാരൂർ മുറിയിൽ ലക്ഷംവീട്ടിൽ സുരേഷ് മകൻ കണ്ണൻ എന്ന് വിളിക്കുന്ന രതീഷ് Age24,കൊടുങ്ങല്ലൂർ താലൂക്കിൽ കൈപ്പമംഗലം വില്ലേജിൽ കുരിക്കഴി മുറിയിൽ ഗംഗാധരൻ മകൻ അജിത് കുമാർ Age 46 എന്നിവരാണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത് കുട്ടികൾക്കും കൗമാരക്കാർക്കും മറ്റു ചെറുകിട കച്ചവടക്കാർക്കും വിൽപ്പന നടത്തി അമിത ലാഭം ഉണ്ടാക്കുന്നതിന് വേണ്ടിയാണ് അന്യസംസ്ഥാനങ്ങളിൽ നിന്നും കൂടിയ അളവിൽ പുകയില വിൽപ്പന്നങ്ങൾ വാങ്ങി എത്തിക്കുന്നതെന്ന് പിടിയിലായവർ പറഞ്ഞു 18/ 2/23 ൽ കരുനാഗപ്പള്ളിക്ക് ACP ക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് കരുനാഗപ്പള്ളി പോലീസ് കരുനാഗപ്പള്ളി ടൗണിൽ പരിശോധന നടത്തവേ ഓച്ചിറ ഭാഗത്ത് നിന്നും കൊല്ലം ഭാഗത്തേക്ക് വന്ന ലോറി കൈ കാണിച്ചെങ്കിലും നിർത്താതെ പോയി .ലോറിയെ പിന്തുടർന്ന പോലീസ് കരോട്ട് ജംഗ്ഷനിൽ വച്ച് വാഹനം തടഞ്ഞു നിർത്തിയതോടെ ലോറിയിൽ ഉണ്ടായിരുന്ന രണ്ട് പേർ ഇറങ്ങി ഓടി രക്ഷപെടുകയായിരുന്നു. തുടർന്ന് വാഹനം കസ്റ്റഡിയിൽ എടുത്തു.തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞത് കരുനാഗപ്പള്ളി എസിപി വിഎസ് പ്രദീപ്കുമാറിന്റെ മേൽനോട്ടത്തിൽ കരുനാഗപ്പള്ളി ഐ എസ് എച്ച് ഓ ബിജു വി .എസ്.ഐ മാരായ സുജാതൻ പിള്ള,രാധാകൃഷ്ണപിള്ള, ഷാജിമോൻ എ എസ് ഐ നിസാമുദ്ദീൻ എസ് സി പി ഓ രാജീവ് സിപിഒ മാരായ ഹാഷിം,വിശാഖ് എന്നിവരാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

കുട്ടി സംരംഭകരെ കണ്ടെത്താൻ ഇന്നോവെറ്റ് ക്യാമ്പ്

ശാസ്താംകോട്ട : തൊഴിലധിഷ്ഠിത വിദ്യാഭ്യാസ പ്രകിയയിൽ പുത്തൻ ആശയങ്ങളിലൂടെ സംരഭകത്വ വികസനത്തിനുള്ള താൽപ്പര്യം കുട്ടികളിൽ ഉളവാക്കുകയെന്ന ലക്ഷ്യം മുൻനിർത്തി സമഗ്ര ശിക്ഷാ കേരളം ബിആർസി ശാസ്താംകോട്ടയുടെ നേതൃത്വത്തിൽ ഒന്നാം വർഷ വൊക്കേഷണൽ ഹയർ സെക്കന്ററി കുട്ടികൾക്കായി
“ഇന്നോവെറ്റ് “ദ്വിദിന നോൺ റെസിഡൻഷ്യൽ ക്യാമ്പ് സംഘടിപ്പിച്ചു.

ശാസ്താംകോട്ട ഉപജില്ലയിലെ വിവിധ വിഎച്ച്എസ്ഇ സ്കൂളുകളിലെ തെരഞ്ഞെടുക്കപ്പെട്ട മുപ്പത് കുട്ടികളാണ് ക്യാമ്പിൽ പങ്കെടുത്തത്.സമാപന സമ്മേളനം
ശാസ്താംകോട്ട കെഎസ്എം ദേവസ്വം ബോർഡ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫ.ലജിത് വി.എസ് ഉദ്ഘാടനം ചെയ്തു.ട്രെയ്നർ ബി.ഭവ്യബാല അധ്യക്ഷത വഹിച്ചു.ബിപിസി കിഷോർ .കെ.കൊച്ചയ്യം,റെജി കൃഷ്ണ,ഗീതു.ജി, ദീപ്തി വിജയൻ എന്നിവർ സംസാരിച്ചു.

ചക്കുവളളിയിൽ യൂത്ത് കോൺഗ്രസ് നടത്തിയ പ്രകടനത്തിനിടെ സംഘർഷം;ആറ് പ്രവർത്തകർ അറസ്റ്റിൽ

ചക്കുവള്ളി : സംസ്ഥാനത്തെ നികുതി വർദ്ധനവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടും യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായി തല്ലിച്ചതയ്ക്കുന്ന പോലീസ് നടപടിയിൽ പ്രതിഷേധിച്ചും യൂത്ത് കോൺഗ്രസ് കുന്നത്തൂർ അസംബ്ലി കമ്മിറ്റിയുടെ നേതൃത്വത്തിൽ
ചക്കുവളളിയിൽ നടത്തിയ പ്രകടനവും റോഡ് പിക്കറ്റിങും സംഘർഷത്തിൽ കലാശിച്ചു.സമാധാനപരമായി നടന്ന പ്രതിഷേധത്തിനു നേരെ ശൂരനാട് പോലീസ് അതിക്രമം അഴിച്ചു വിടുകയായിരുന്നുവെന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. ഇന്ന്(വ്യാഴം) വൈകിട്ട് 6 ന് മയ്യത്തുംകര ജംഗ്ഷനിൽ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം ചക്കുവള്ളി ജംഗ്ഷനിൽ വച്ച് പോലീസ് തടഞ്ഞു.തുടർന്ന് വനിതാ പ്രവർത്തകരടക്കമുള്ളവർ റോഡ് ഉപരോധിച്ചു.

പ്രവർത്തകർ ശൂരനാട് പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്താനും പദ്ധതിയിട്ടിരുന്നു.എന്നാൽ ഇക്കാര്യം അധികൃതരെ അറിയിച്ചിരുന്നില്ല.ഇതിനാൽ സ്റ്റേഷനിലേക്ക് മാർച്ച് നടത്താൻ അനുമതി നൽകില്ലെന്ന് പോലീസ് അറിയിച്ചത് പ്രവർത്തകർ ചോദ്യം ചെയ്തതാണ് സംഘർഷത്തിലും അറസ്റ്റിലും കലാശിച്ചത്.യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി.എസ് അനുതാജ്,അഡ്വ.സിനി വിപിൻ,റിയാസ് പറമ്പിൽ,എച്ച്.നസീർ, ഷിഹാബ് ചേന്ത്രക്കുഴി,ഷാനു പെരുംകുളം എന്നിവരെയാണ് ശൂരനാട്
പോലീസ് അറസ്റ്റ് ചെയ്തു.അറസ്റ്റ് ചെയ്ത നേതാക്കളെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട് കേന്ദ്രസംഘം മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തില്‍ സന്ദർശനം നടത്തി

മൈനാഗപ്പള്ളി :കുടിവെള്ളം,ശുചിത്വം,ജല്‍ജീവന്‍ മിഷന്‍ എന്നീ പദ്ധതികളുമായി ബന്ധപ്പെട്ട് കേന്ദ്രസംഘം മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തില്‍ സന്ദര്‍ശനം നടത്തി.ദേശീയ കുടിവെള്ള മന്ത്രാലയത്തില്‍ നിന്നുള്ള വിദഗ്ധര്‍ അടങ്ങിയ സംഘമാണ് സന്ദര്‍ശനം നടത്തിയത്.കേരളത്തില്‍ നിന്ന് മൊത്തം 16 പഞ്ചായത്തുകളിലാണ് സംഘം സന്ദര്‍ശനം നടത്തുന്നത്.കേന്ദ്രസംഘത്തില്‍ രമേഷ്കുമാര്‍(എന്‍.ഡബ്ല്യൂ.എ.എസ്എച്ച് എക്സ്പെര്‍ട്ട്,ഗവ.ഓഫ് ഇന്‍ഡ്യ),സി.എച്ച്.അപ്പാറാവു(എന്‍.
ഡബ്ല്യൂ,എ.എസ്.എച്ച് എക്സ്പെര്‍ട്ട്,ഗവ.ഓഫ് ഇന്‍ഡ്യ) എന്നിവരും അനൂപ് (എ.ഇ,ക്വാളിറ്റി കണ്‍ട്രോള്‍ ഡിസ്ട്രിക്ട് ലാബ്,കൊല്ലം),നിസാര്‍.കെ.എ (അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍),

ആതിര.ജെ(ജെ.ജെഎം.പി.ഇ,കേരള വാട്ടര്‍ അതോറിറ്റി),ശ്രീരാജ്.എസ് (എ.ഇ ,ശാസ്താംകോട്ട) എന്നിവരുടെ
നേതൃത്വത്തിലാണ് സന്ദർശനം നടത്തിയത്.ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.എം സെയ്ദ്,സെക്രട്ടറി ഷാനവാസ്.ഇ എന്നിവര്‍ വിവിധ പദ്ധതികളെക്കുറിച്ച് വിശദീകരിച്ചു.സംഘം മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തിലെ വിവിധ പദ്ധതി പ്രദേശങ്ങളും സന്ദര്‍ശിച്ചു.

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊല്ലം ജില്ലാ വാഹന പ്രചരണ ജാഥക്ക് ഭരണിക്കാവിൽ സ്വീകരണം നൽകി

ഭരണിക്കാവ്.സമസ്ത മേഖലയിലും ജനങ്ങളെ ബാധിക്കുന്ന ബഡ്ജറ്റ് നിർദ്ദേശങ്ങൾ പിൻവലിച്ച് വ്യാപാരി കളേയും ജനങ്ങളേയും സഹായിക്കുന്ന നടപടികൾ സീകരിക്കണമെന്ന് കേരള വ്യാപാരി വ്യവസായി  ഏകോപനസമിതി കൊല്ലം ജില്ലാ പ്രസിഡന്റ് ശ്രീ.എസ് . ദേവരാജൻ അവശ്യപ്പെട്ടു .

ഇന്ധന സെസ് വർധനവ് പിൻവലിക്കുക. വെട്ടിക്കുറച്ച വ്യാപാരി ക്ഷേമ പെൻഷൻ പുന:സ്ഥാപിക്കുക.
വെളളക്കരം , വൈദ്യുതി നിരക്ക്, ഭൂനികുതി, കെട്ടിട നികുതി വർധനവുകൾ പിൻവലിക്കുക.
ഹെൽത്ത് സർട്ടിഫിക്കറ്റിലെ അനാവശ്യ നിർദേശങ്ങൾ ങ്ങൾ ഒഴിവാക്കുക.
ഹരിത കർമ്മസേനയുടെ പേരിലുള്ള കൊള്ളയടി അവസാനിപ്പിക്കുക.
തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഫെബ്രുവരി 28 ന് നടത്തുന്ന സെക്രട്ടറിയറ്റ് ധർണയുടെ ഭാഗമായി നടത്തുന്ന ജില്ലാ സമര പ്രചരണ ജാഥക്ക് ഭരണിക്കാവിൽ നൽകിയ ആവേശകരമായ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു.

യൂണിറ്റ് പ്രസിഡന്റ് എ.കെ.ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു.
ജോജോ.കെ.എബ്രഹാം , എസ്.കബീർ , നേതാജിബിരാജേന്ദ്രൻ , പുത്തൂർവിജയൻ , ആന്റണി പാസ്റ്റർ , എ.നിസാം , ജി.കെ.രേണുകുമാർ , കെ.ജി.പുരുഷോത്തമൻ , വി.സുരേഷ്കുമാർ , ബഷീർ ഓലയിൽ , ഷിഹാബുദീൻ , നിസാറുദീൻകുഞ്ഞ്, കെ.തോമസ്, മൂലത്തറനിസാം മണിയൻ പിള്ള എന്നിവർ സംസാരിച്ചു.
കുന്നത്തുർ താലൂക്കിൽ മൈനാഗപ്പള്ളി, കാരാളിമുക്ക് , ശാസ്താംകോട്ട, ഭരണിക്കാവ്, ചക്കുവള്ളി എന്നീ സ്ഥലങ്ങളിൽ ജാഥക്ക് സ്വീകരണംനടത്തി.
എ.കെ.ഷാജഹാൻ, എ. നിസാം, ജി.കെ.രേണുകുമാർ , ജലാലുദ്ദീൻ, എഫ്. ക്ലമന്റ്, മധു, ജോസ് മത്തായി, ഷിഹാബുദീൻ, മൂലത്തറനിസാം, ബഷീർ ഓലയിൽ , നിസാറുദീൻ കുഞ്ഞ്, കെ.തോമസ്, മണിയൻ പിള്ള , പുരുഷോത്തമൻ , വി സുരേഷ് കുമാർ , അബ്ദുൽ ഖലീൽ , ശ്രീകുമാർ എന്നിവർ നേതൃത്വം നൽകി.
Advertisement