ഗാനമേള സ്ഥലത്തെ തര്‍ക്കം,യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച സഹോദരങ്ങള്‍ പിടിയിൽ

യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച സഹോദരങ്ങൾ പോലീസ് പിടിയിൽ. ഓച്ചിറ വില്ലേജിൽ വയനകം ജംഗ്ഷനു സമീപം കാട്ടുർകളിയിക്കൽ വീട്ടിൽ പ്രവീൺ(34), പ്രണവ്(31) എന്നിവരാണ് ഓച്ചിറ പോലീസിന്റെ പിടിയിലായത്. മാടവന ക്ഷേത്രത്തിലെ ഗാനമേളക്കിടയിലുണ്ടായ തർക്കത്തെ തുടർന്നുള്ള വിരോധത്താൽ ഇരുവരും ചേർന്ന് പീയുഷ് എന്ന യുവാവിനെ ആക്രമിച്ചത്.

പരിക്കേറ്റ പീയുഷ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത ഓച്ചിറ പോലീസ് പ്രതികളെ പിടികൂടുകയായിരുന്നു. ഓച്ചിറ സ്റ്റേഷൻ ഇൻസ്‌പെക്ടർ നിസ്സാമുദീന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ നിയാസ്, എം.എസ്.നാഥ്, എ.എസ്.ഐ മാരായ ഹരികൃഷ്ണൻ, ഇബ്രാഹീംകുട്ടി, മിനി സിപിഒ മാരായ സുനിൽ, രാഹുൽ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാന്റ് ചെയ്തു.

Advertisement