വിവാഹാഭ്യർത്ഥന നിരസിച്ച യുവതിയുടെ കഴുത്തിൽ കത്തി വെച്ച് കൊലപ്പെടുത്തുമെന്ന് ഭീഷണി

തൊടുപുഴ. വിവാഹാഭ്യർത്ഥന നിരസിച്ച യുവതിക്ക് നേരെ അതിക്രമം. കഴുത്തിൽ കത്തി വെച്ച് കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവിനെ തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തു. ഫോർട്ട് കൊച്ചി സ്വദേശി ഷാജഹാൻ ആണ് പിടിയിലായത്.


ഇന്നലെ വൈകിട്ട് എട്ടരയ്ക്ക് തൊടുപുഴ വെങ്ങല്ലൂരിൽ വച്ചാണ് സംഭവം. തൊടുപുഴയിലെ സ്വകാര്യ കോളേജിലേ വിദ്യാർഥിനിയും ഫോർട്ട് കൊച്ചി സ്വദേശിയുമായ യുവതിക്ക് നേരെയാണ് ഷാജഹാൻ അതിക്രമം നടത്തിയത്. കഴുത്തിൽ കത്തിവച്ച് കൊല്ലും എന്ന് ഭീഷണിപ്പെടുത്തിയ ശേഷം യുവതിയുടെ മൊബൈലും തട്ടിപ്പറിച്ച് കടന്നുകളഞ്ഞു. സംഭവത്തിനുശേഷം തൃപ്പൂണിത്തുറയിൽ ഒളിവിൽ കഴിയുന്നതിനിടെ തൊടുപുഴ പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു.

ഷാജഹാനും അക്രമണത്തിനിരയായ യുവതിയും മുൻപ് പ്രണയത്തിലായിരുന്നു എന്നാണ് പോലീസ് പറയുന്നത്. മറ്റൊരു പെൺകുട്ടിയുമായി ഷാജഹാൻ അടുപ്പത്തിൽ ആയതോടെ മാസങ്ങൾക്ക് മുമ്പ് പ്രണയബന്ധം തകർന്നു. എന്നാൽ പഴയ പ്രണയബന്ധം തുടരണമെന്നും ഷാജഹാനേ വിവാഹം ചെയ്യണമെന്നും വീണ്ടും ആവശ്യപ്പെട്ടു. ഇത് വിസമ്മചിച്ചതോടെയാണ് യുവതിക്ക് നേരെയുള്ള വധശ്രമം. മരണഭയമുണ്ടാക്കിയതിനും, ഫോൺ അപഹരിച്ചതിനുമാണ് ഷാജഹാനെതിരെ കേസ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Advertisement