പിഎസ് ബാനർജി പഠന ഗവേഷണ കേന്ദ്രത്തിന്റെ പ്രഖ്യാപനവും ലോഗോ പ്രകാശനവും ഞായറാഴ്ച

ശാസ്താംകോട്ട:പാട്ടും വരയും കൊണ്ട് ജനഹൃദയങ്ങളിൽ ഇടം പിടിച്ച പി.എസ്. ബാനർജിയുടെ സ്മരണാർത്ഥം ശാസ്താംകോട്ട കേന്ദ്രമായി പഠന ഗവേഷണ കേന്ദ്രം ആരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.ഫോക് ലോർ,ഫൈൻ ആർട്സ് എന്നീ മേഖലകളിൽ ഗവേഷണം,പരിശീലനം,നിർമ്മാണം,
വിതരണം തുടങ്ങിയവ ലക്ഷ്യം വെച്ചു കൊണ്ടാണ് ഗവേഷണ കേന്ദ്രം തുടങ്ങുന്നത്.ഗവേഷണ കേന്ദ്രത്തിന്റെ പേര്,ലോഗോ,ഭാവി പ്രവർത്തനങ്ങൾ എന്നിവയെ കുറിച്ച് തീരുമാനിക്കുന്നതിന് ഞായറാഴ്ച വൈകിട്ട് 5ന് പാട്ടോളം എന്ന പേരിൽ ഭരണിക്കാവിൽ യോഗം
ചേരും.പഠന ഗവേഷണ കേന്ദ്രം പ്രസിഡന്റ് സഞ്ജയ് പണിക്കരുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ട്രഷറർ ഗിരീഷ് ഗോപിനാഥ് ഗവേഷണ കേന്ദ്രത്തിന്റെ പദ്ധതി വിശദീകരണം നടത്തും.കോവൂർ കുഞ്ഞുമോൻ എംഎൽഎ. ഗവേഷണ കേന്ദ്രത്തിന്റെ പ്രഖ്യാപനവും ലോഗോ പ്രകാശനവും നിർവ്വഹിക്കും.തുടർന്ന് ബാനർജിയുടെ വരയും പാട്ടും എന്ന വിഷയത്തിൽ പി.കെ അനിൽകുമാർ പ്രഭാഷണം നടത്തും.കവി ഇഞ്ചക്കാട് ബാലചന്ദ്രൻ ഉൾപ്പെടെ നിരവധി പ്രമുഖർ പങ്കെടുക്കും.

Advertisement