അധ്യാപക സംഘടനകളെ കുറിച്ചുള്ള വിലയിരുത്തലിന്റെ മാനദണ്ഡം ആദർശത്തിൽ ഊന്നിയുള്ള പ്രവർത്തനശൈലിയാകണം സന്ദീപ് വചസ്പതി

Advertisement

കൊട്ടാരക്കര :സമരങ്ങളും സമ്മേളനങ്ങളമല്ല അധ്യാപക സംഘടനകളെ കുറിച്ചുള്ള വിലയിരുത്തലിന്റെ മാനദണ്ഡമെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വചസ്പതി.മറിച്ച് ആദർശത്തിൽ ഊന്നിയുള്ള പ്രവർത്തനശൈലിയാകണമെന്ന് അദ്ദേഹം പറഞ്ഞു .ദേശീയ അധ്യാപക പരിഷത്ത് കൊല്ലം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു .

വിദ്യാഭ്യാസമുള്ള പുതിയ തലമുറയെ വാർത്തെടുക്കുന്നതിനൊപ്പം രാഷ്ട്ര പുനർനിർമാണത്തിലും കുട്ടികളെ പ്രാപ്തരാക്കാൻ അധ്യാപകർ ശ്രദ്ധ കേന്ദ്രീകരിക്കണം.സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും ഒപ്പം രാജ്യസ്നേഹവും അവരിൽ വളർത്തണം

രാജ്യത്തിനുവേണ്ടി ജീവൻ നൽകുന്നതിനേക്കാൾ ജീവിതം നൽകുന്നതാണ് ശ്രേഷ്ഠകരം.വിദ്യാഭ്യാസ രംഗത്തെ വികലമാക്കി രാഷ്ട്രബോധമില്ലാത്ത തലമുറയെ വളർത്തുന്ന പഠന രീതിയാണ് ഇന്ന് കാണുന്നത്..അതിനു മാറ്റം ഉണ്ടായാലേ രാജ്യത്തിന് നിലനിൽപ്പുണ്ടാകൂ.സന്യാസ ശ്രേഷ്ഠനായ ശ്രീനാരായണഗുരുവിന്റെ ദർശനങ്ങൾ ഈ കാലഘട്ടത്തിൽ ശ്രദ്ധേയമാണെന്ന് അദ്ദേഹം പറഞ്ഞു.തൃക്കണ്ണമംഗൽ എസ് കെ വി എച്ച് എസ് ൽ നടന്ന എൻടിയു പ്രതിനിധി സമ്മേളനത്തിൽ ജില്ലാ പ്രസിഡൻറ് പാറംകോട് ബിജു അധ്യക്ഷത വഹിച്ചു.എസ് കെ ദിലീപ് കുമാർ ജി പ്രദീപ്കുമാർ ഡോക്ടർ ആർ ശ്രീ പ്രസാദ് ,അനീഷ് കിഴക്കേക്കര . എ അനിൽകുമാർ എന്നിവർ സംസാരിച്ചു.

 തുടർന്ന് നടന്ന വിദ്യാഭ്യാസ സമ്മേളനം ഉന്നത വിദ്യാഭ്യാസ അധ്യാപക സംഘ് സംസ്ഥാന വൈസ് പ്രസിഡൻറ് പ്രൊഫസർ വി രഘുനാഥ് ഉദ്ഘാടനം ചെയ്തു.ആർ ജയകൃഷ്ണൻ അധ്യക്ഷത വഹിച്ചു.എ ജി കവിത,ധനലക്ഷ്മി വിരിയറഴികത്ത്, എം ജയപ്രകാശ്, ഷൈജു എസ് മാധവൻ തുടങ്ങിയവർ സംസാരിച്ചു.
Advertisement