സ്കൂൾ ബസ് മതിലിൽ ഇടിച്ചു മറിഞ്ഞു 18ഓളം വിദ്യാർത്ഥികൾക്കും ഡ്രൈവർക്കും പരിക്ക്

Advertisement

കൊട്ടിയം : മൈലാപ്പൂരിൽ സ്കൂൾ ബസ് മതിലിൽ ഇടിച്ചു മറിഞ്ഞു 18ഓളം വിദ്യാർത്ഥികൾക്കും ഡ്രൈവർക്കും പരിക്ക്.
മൈലാപ്പൂർ – ഉമയനല്ലൂർ റോഡിൽ കല്ലുകുഴി ജങ്ഷനിൽ വച്ചാണ് അപകടം ഉണ്ടായത്. സംഭവത്തെ കുറിച്ച് നാട്ടുകാർ പറയുന്നത് ഇങ്ങനെയാണ്.

മയ്യനാട് ഉള്ള സ്വകാര്യ സ്കൂൾ ബസ് കുട്ടികളെ എടുത്തു ഇടറോഡിൽ നിന്നും കല്ലുകുഴി ജങ്ഷനിൽ വച്ച് മൈലാപ്പൂർ – ഉമായനല്ലൂർ റോഡിൽ കയറി നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു മറിയുകയായിരുന്നു തുടർന്ന് നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി കുട്ടികളെയും ഡ്രൈവറെയും അടുത്തുള്ള സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റി.

Advertisement