ശാസ്താംകോട്ട കായലിൽ ജീവൻ പൊലിഞ്ഞവരുടെ ഓർമയ്ക്കായി ദീപം തെളിയിച്ചു

ശാസ്താംകോട്ട: 42 വർഷം മുമ്പ് ശാസ്താംകോട്ട തടാകത്തിൽ വള്ളം മറിഞ്ഞുണ്ടായ ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവരുടെ ഓർമയ്ക്കായി ദീപം തെളിയിച്ചു.ശാസ്താംകോട്ട അമ്പലക്കടവിൽ തടാക ദുരന്ത അനുസ്മരണ സമിതിയുടെയും, നമ്മുടെ കായൽ കൂട്ടായ്മയുടെയും നേതൃത്വത്തിലാണ് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചത്.മരണമടഞ്ഞവരുടെ
ഉറ്റവർ നിറമിഴികളോടെയാണ് പ്രിയപ്പെട്ടവരുടെ ഓർമ്മയ്ക്കായി 24 ദീപങ്ങൾ തെളിയിച്ചത്.തുടർന്ന് നടന്ന
അനുസ്മരണ സമ്മേളനം ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി.കെ ഗോപൻ ഉദ്ഘാടനം ചെയ്തു.എസ്.ദിലീപ് കുമാർ അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻസർ ഷാഫി,പഞ്ചായത്ത് പ്രസിഡന്റ് ആർ.ഗീത,സ്ഥിരം സമിതി അധ്യക്ഷൻ അനിൽ തുമ്പോടൻ,അംഗങ്ങളായ എം.രജനി,ആർ.ഹരികുമാർ,
കെ.കരുണാകരൻ പിള്ള എന്നിവർ സംസാരിച്ചു.അപകടത്തിൽപ്പെട്ട വള്ളത്തിൽനിന്ന് രക്ഷപ്പെട്ട
പ്രസന്നൻ,അനിൽകുമാർ,
രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട പുഷ്പാകരൻ എന്നിവരെ ശാസ്താംകോട്ട സി.ഐ എ.അനൂപ് ആദരിച്ചു.സിനു,സന്തോഷ്, സുനിൽ ബാലചന്ദ്രൻഎന്നിവർ നേതൃത്വം നൽകി.

Advertisement