ഇന്ദ്രൻസിന്റെ നായികയാണെങ്കിൽ അഭിനയിക്കാൻ പറ്റില്ല എന്നാണ് അവർപറഞ്ഞത്, കാരണം കേട്ടാൽ ഞെട്ടും….

തിരുവനന്തപുരം: മലയാള സിനിമ മേഘലയിൽ മുഖവുരയുടെ ആവശ്യം ഇല്ലാത്ത താരമാണ് ഇന്ദ്രൻസ്‌.
പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഇന്ദ്രൻസിൻ്റെ സ്ഥാനം അസൂയാവഹമാണ്. നിരവധി കോമഡി കഥാപാത്രങ്ങളെ താരം പ്രേക്ഷകർക്ക് സമ്മാനിച്ചു. ഇന്ദ്രൻസ് അഭിനയിച്ച് നമ്മളെ ചിരിപ്പിച്ച ഒരു പാട് കഥാപാത്രങ്ങൾ ഉണ്ട്. ഒരുപാട് സിനിമകളിലും താരം ഹാസ്യ താരമായി എത്തിയിട്ടുണ്ട്. എന്നാൽ ഇന്ന് മലയാള സിനിമയിൽ അത്ഭുതപ്പെടുത്തും വിധം ആണ് ഇന്ദ്രൻസ് എന്ന നടന്റെ വളർച്ച. കോമഡി റോളുകളിൽ നിന്ന് കാരക്ടർ റോളുകളിലേക്കും നായക വശങ്ങളിലേക്കും എത്തിയിരിക്കുകയാണ് ഇന്ദ്രൻസ്.
ഇപ്പോഴിതാ ഇന്ദ്രൻസ് നായകനായി എത്തിയ ബുദ്ധൻ ചിരിക്കുന്നു എന്ന ചിത്രത്തിനെ കുറിച്ചുള്ള ചില ഓർമ്മകൾ പങ്കുവെച്ചിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകൻ. ചാർളി ചാപ്ലിന്റെ വേഷം ആണ് ചിത്രത്തിൽ ഇന്ദ്രൻസ് അവതരിപ്പിച്ചത്. ഇന്ദ്രൻസ് നായകനായ ചിത്രത്തിൽ ആദ്യം നായികയായി പരിഗണിച്ചത് ആശാ ശരത്തിനെ ആണ്. എന്നാൽ നായകൻ ഇന്ദ്രൻസ് ആണെന്ന് അറിഞ്ഞതോടെ ആശാ ശരത്ത് ആ ചിത്രത്തിൽ നിന്ന് പിന്മാറുകയായിരുന്നു.
പിൻമാരുനന്തിന്റെ കാരണം ആയി ആശ പറഞ്ഞത് ഇന്ദ്രൻസിന്റെ നായികയായി അഭിനയിച്ചാൽ അത് തന്റെ കരിയറിനെ ബാധിക്കും എന്നാണ്. അതിനു ശേഷം സംവിധായകൻ നായികയായി പരിഗണിച്ചത് ലക്ഷ്മി ഗോപാല സ്വാമിയേ ആയിരുന്നു. ചിത്രത്തിൽ നായികയാകാം എന്ന് സമ്മതിച്ച താരം എന്നാൽ പൂജയ്ക്ക് എത്തിയതിന് ശേഷം ആണ് ചിത്രത്തിൽ നിന്ന് പിന്മാറുന്നത്.
ഇന്ദ്രജിത്തിന്റെ നായികയായിരിക്കും എന്നാണ് താൻ കരുതിയത് എന്നും എന്നാൽ ഇന്ദ്രൻസിന്റെ നായികയാണ് എന്ന് കരുതി ഇല്ലെന്നും ആണ് ലക്ഷ്മി ചിത്രത്തിൽ നിന്ന് പിന്മാറാൻ വേണ്ടി പറഞ്ഞ കാരണവും. ഇന്ദ്രജിത്ത് ആണ് ചിത്രത്തിൽ എങ്കിൽ താൻ നായികയാകാം എന്നും ലക്ഷ്മി ഗോപാല സ്വാമി പറഞ്ഞു. എന്നാൽ താരത്തിന്റെ ആ ആവിശ്യം അംഗീകരിക്കാം സംവിധായകനും തയാറായില്ല.
എന്നാൽ ഇന്ന് മലയാള സിനിമയിൽ ഒന്നിനൊന്ന് മികച്ച വേഷങ്ങൾ ആണ് ഇന്ദ്രൻസ് ചെയ്യുന്നത്. മികച്ച നിരവധി കഥാപാത്രങ്ങൾ ആയാണ് ഇന്ന് ഓരോ ദിവസവും ഇന്ദ്രൻസ് പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. ഇന്ദ്രൻസിലെ കലാകാരനെ ഇന്നാണ് മലയാളായ സിനിമ വേണ്ട വിധത്തിൽ ഉപയോഗിക്കാൻ തുടങ്ങിയത് എന്ന് നിസംശയം തന്നെ പറയാം. ഹാസ്യം മാത്രമല്ല, ഏത് തരം വേഷങ്ങളും തനിക്ക് വഴങ്ങും എന്നു താരം ഇതിനോടകം തന്നെ തെളിയിച്ച് കഴിഞ്ഞു.
പ്രതിഭാധനനായ ഇന്ദ്രൻസിനെ മലയാള സിനിമാലോകം ഇനിയും വേണ്ട വിധത്തിൽ ഉപയോഗിക്കട്ടെ.

Advertisement