വാടകയ്ക്കെടുത്ത വാഹനം മറിച്ച് വില്‍ക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍

Advertisement

കൊല്ലം.വാടകയ്ക്കെടുത്ത വാഹനം മറിച്ച് വില്‍ക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍..വാടകയ്ക്കെടുത്ത വാഹനം മറിച്ച് വില്‍ക്കാന്‍ ശ്രമിച്ചയാള്‍ കൊല്ലം വെസ്റ്റ് പോലീസിന്‍റെ പിടിയില്‍. കായംകുളം പുതുപ്പള്ളി പുന്നുള്‍ പിസ്ക യില്‍ ഡാനിയേല്‍ ജിനു (37) ആണ് പോലീസിന്‍റെ പിടിയിലായത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ കൊല്ലം വെസ്റ്റ് കോട്ടക്കകം വാര്‍ഡില്‍ ജുഗുനിന്‍റെ മിനി ലോറി വാടകയ്ക്ക് വാങ്ങുകയും മറിച്ചു വില്‍പ്പന നടത്തുകയും ആയിരുന്നു. വഞ്ചിക്കപ്പെട്ടെന്ന് മനസ്സിലാക്കിയ വാടക ഉടമ ജനുവരി 2 ന് കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ പ്രതി പിടിയിലാവുകയുമായിരുന്നു. ഇയാള്‍ക്കെതിരെ സമാനരീതിയിലുള്ള തട്ടിപ്പിന് പാലാരിവട്ടം, കായംകുളം സ്റ്റേഷനിലും കേസുകള്‍ നിലവിലുണ്ട്.

കൊല്ലം എ.സി.പി അഭിലാഷ് എ യുടെ നിര്‍ദ്ദേശാനുസരണം കൊല്ലം വെസ്റ്റ് പോലീസ് ഇന്‍സ്പെക്ടര്‍ ഷെഫീക്കിന്‍റെ നേതൃത്വത്തില്‍ എസ്.ഐമാരായ അനീഷ്, ഓമനകുട്ടന്‍ എസ്.സി.പി.ഒ മാരായ ഷമീര്‍, വിനോദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്തു.

Advertisement