ആനയടി ക്ഷേത്രത്തിൽ താള- നാദ – ലയ വിസ്മയമൊരുക്കി ആൽത്തറമേളം

Advertisement

ആനയടി :ആനയടി പഴയിടം നരസിംഹ സ്വാമി ക്ഷേത്രത്തിൽ താള- നാദ – ലയ വിസ്മയമൊരുക്കി ആൽത്തറമേളം.ഉത്സവത്തിന്റെ ഭാഗമായുള്ള കൊടിയേറ്റിന് മുന്നോടിയായാണ് ആൽത്തറമേളം നടന്നത്.ആർ.എൽ.വി ശ്യാം ശശിധരൻ ആയിരുന്നു മേളപ്രമാണി.

ഓടക്കാലി ബിജു(കൊമ്പ് പ്രമാണം), ആർ.എൽ.വി വിജിൽ വസന്ത്(കുഴൽ പ്രമാണം),സോപാനം ശ്രീജു ശശിധരൻ( വലംതല പ്രമാണം),ആർ എൽ.വി ശരത് പൂർണ്ണത്രയീശം (ഇലത്താള പ്രമാണം) എന്നിവർ അകമ്പടിയേകി. വൈകിട്ട് 5.30 ന് ആരംഭിച്ച ആൽത്തറമേളം ആസ്വദിക്കുന്നതിന് സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് ഭക്തരും എത്തിയിരുന്നു

Advertisement