നിലമേലിൽ സൂപ്പർ മാർക്കറ്റ് ഉടമയെ സിഐടിയു പ്രവർത്തകർ ക്രൂരമായി തല്ലിച്ചതച്ചു ,ഞെട്ടിക്കുന്ന വിഡിയോ

കൊല്ലം. നിലമേലിൽ സൂപ്പർ മാർക്കറ്റ് ഉടമയെ സി.ഐ.ടി.യു പ്രവർത്തകർ കടയ്ക്കുള്ളിലിട്ട് അതിക്രൂരമായി തല്ലിച്ചതച്ചു.യൂണിയൻ കോർപ്പ് സൂപ്പർ മാർട്ട് ഉടമ ഷാനിനാണ് മർദനമേറ്റത്. പരസ്യമദ്യപാനം ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തിലെത്തിയത്.ഇന്നലെ ഉച്ചയ്‌ക്ക് മൂന്ന് മണിയോടെയാണ് സംഭവം. കടയിലേക്ക് സംഘമായെത്തിയ തൊഴിലാളികള്‍ ഷാനിനെ സംഘം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു, അടി പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും ഒറ്റക്കായതിനാല്‍ ഇയാള്‍ക്ക് നന്നായി മര്‍ദ്ദനമേറ്റതായി ദൃശ്യങ്ങളില്‍ വ്യക്തം.

മര്‍ദ്ദനമേറ്റ് തറയില്‍ വീണ കടയുടമയെ അവിടെ യിട്ട് വലിച്ചിഴക്കുകയും പുറത്തു കയറിയിരുന്നുവരെ മര്‍ദ്ദിക്കുകയും ചെയ്തു പിന്നീട് ഫോണ്‍ ചെയ്യാന്‍പോയപ്പോഴും ഭീഷണിപ്പെടുത്തി കയ്യോങ്ങുകയും ചിലര്‍ മര്‍ദ്ദിക്കുകയും ചെയ്യുന്നുണ്ട്.

ചടയമംഗലം പൊലീസ്13 സി.ഐ.ടി.യു പ്രവർത്തകർക്കെതിരെ കേസെടുത്തു.

Advertisement