മൈനാഗപ്പള്ളി: കരുനാഗപ്പള്ളി – കൊട്ടാരക്കര റൂട്ടിൽ കുറ്റിയിൽമുക്ക് മിലാദേ ഷെരീഫ് ഹയർ സെക്കന്ററി സ്കൂളിന് സമീപം സ്വകാര്യ ബസും പാർസൽ ട്രക്കും കൂട്ടിയിടിച്ചു.ഇന്ന്(വ്യാഴം)പകൽ 11.30 ഓടെയായിരുന്നു അപകടം.കൊട്ടാരക്കര – കരുനാഗപ്പള്ളി
റൂട്ടിൽ ഓടുന്ന കെഎസ്ആർടിസി വേണാട് ബസിനെ മറികടക്കാൻ ശ്രമിക്കവെ അതേ റൂട്ടിൽ സർവ്വീസ് നടത്തുന്ന മിറക്കിൾ ബസ്
നിയന്ത്രണം വിട്ട്
എതിരേ വന്ന പാർസൽ ലോറിയിൽ ഇടിക്കുകയായിരുന്നു.ബസിന്റെ മുൻവശത്തെ ഗ്ലാസ് പൂർണ്ണമായി തകർന്നു .സ്വകാര്യ ബസ് അമിത വേഗത്തിലായിരുന്നന്ന് യാത്രക്കാരും ദൃക്സാക്ഷികളും പറയുന്നു.ഏറെ തിരക്കേറിയ ഈ ഭാഗത്ത് സ്കൂൾ ടൈം അല്ലാത്തതിനാൽ വൻ അപകടമാണ് ഒഴിവായത്.ഈ റോഡിൽ ബസുകളുടേയും ബൈക്കുകളുടേയും മൽസര ഓട്ടം തിരന്തരം അപകടങ്ങൾ ഉണ്ടാകുന്നുണ്ടങ്കിലും അധികൃതർ ശ്രദ്ധിക്കുന്നില്ലന്ന് നാട്ടുകാർ പരാതിപ്പെടുന്നു.