മനില: ‘ഏഷ്യൻ സ്പ്രിൻറ് റാണി'(Asia’s sprint queen) എന്ന നിലയിൽ അറിയപ്പെട്ടിരുന്ന ഫിലിപ്പൈൻസ് താരം ലിഡിയ ഡി വേഗ അന്തരിച്ചു.
57 വയസ്സായിരുന്നു. 1980 കളിൽ ഏഷ്യയിലെ ഏറ്റവും വേഗതയേറിയ വനിതാ കായികതാരമായിരുന്ന ലിഡിയ കാൻസർ രോഗത്തെത്തുടർന്ന് കുറച്ചുകാലമായി ചികിത്സയിലായിരുന്നു.

പി.ടി.ഉഷയുടെ സുവർണ കാലഘട്ടത്തിലെ പ്രധാന എതിരാളിയായിരുന്നു ലിഡിയ. 100 മീറ്ററിലും 200 മീറ്ററിലും നിരവധി മെഡലുകൾ സ്വന്തമാക്കിയിട്ടുണ്ട്.