പോലീസ് ഉദ്യോഗസ്ഥനേയും കുടുംബത്തെയുംആക്രമിച്ച സംഘത്തിലെ പ്രതികള്‍ അറസ്റ്റില്‍

പുനലൂര്‍: വാഹനം ഓവര്‍ടേക്ക് ചെയ്തതുമായുള്ള തര്‍ക്കത്തില്‍ പോലീസ് ഉദ്യോഗസ്ഥനും, ഭാര്യയും, മക്കളും അടങ്ങിയ യാത്രാ സംഘത്തിന് നേരെ അക്രമം അഴിച്ചു വിട്ട പ്രതികള്‍ പിടിയില്‍. പുനലൂര്‍ വട്ടമണ്‍ ശകുന്തള മന്ദിരത്തില്‍ ജിഷ്ണു, പുനലൂര്‍ നരിക്കല്‍ അമൃത പ്രസാദത്തില്‍ വിഷ്ണു എന്നിവരെയാണ് പുനലൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. പുനലൂര്‍ നരിക്കല്ലിന് സമീപം വച്ചു അക്രമികളുടെ വാഹനത്തെ പോലീസ് ഉദ്യോഗസ്ഥനായ ഗിരീഷ് ഓടിച്ചിരുന്ന കാര്‍ ഓവര്‍ടെയ്ക്ക് ചെയ്തതിലുള്ള വിരോധം കാരണം അഞ്ചു പേരടങ്ങുന്നസംഘം ബൈക്കില്‍ വാഹനത്തെ പിന്തുടര്‍ന്ന് തടഞ്ഞു നിര്‍ത്തി വാഹനം ഓടിച്ചിരുന്ന ഗിരീഷിനെ വലിച്ചു പുറത്തിറക്കി അക്രമിക്കുകയായിരുന്നു. ഇത് കണ്ട് നാട്ടുകാര്‍ ഓടിയെത്തി ബഹളം വെച്ചപ്പോള്‍ അക്രമികള്‍ കടന്നു കളഞ്ഞു. ഇവരില്‍ രണ്ടുപേരെയാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്.

Advertisement