കൊട്ടാരക്കര: കോട്ടാത്തല ജംഗ്ഷനില്‍ ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റിന്റെ ഉദ്ഘാടനം മന്ത്രി കെ.എന്‍.ബാലഗോപാല്‍ നിര്‍വഹിച്ചു. എട്ട് ലക്ഷം ടണ്‍ അരിയാണ് നമ്മുടെ ഉത്പാദനമെങ്കില്‍ 45 ലക്ഷം ടണ്‍ അരിയാണ് സംസ്ഥാനത്ത് വേണ്ടിവരുന്നത്. ഉത്പാദനത്തില്‍ കൂടുതല്‍ പുറത്ത് നിന്നും വരുത്തുകയാണെന്നും ധനകാര്യ മന്ത്രി പറഞ്ഞു. കണ്‍സ്യൂമര്‍ ഫെഡ് എം.ഡി എം. മെഹബൂബ് അദ്ധ്യക്ഷത വഹിച്ചു.
എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ.പി.കുറുപ്പ്, മൈലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു.ജി.നാഥ്, വൈസ് പ്രസിഡന്റ് ബി.മിനി, ബ്‌ളോക്ക് പഞ്ചായത്തംഗം ഒ.ബിന്ദു, പി.കെ.ജോണ്‍സണ്‍, എന്‍.ബേബി, ഗോപകുമാര്‍, സന്തോഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.