ശ്രീരാമ ക്ഷേത്രം: ചടങ്ങു കളുടെ രൂപരേഖയായി; ശ്രീകോവിലിൽ പ്രധാനമന്ത്രിക്കൊപ്പം 4 പേർ മാത്രം

അയോധ്യ:
ശ്രീരാമ ക്ഷേത്രം: ചടങ്ങുകളുടെ കരട് രൂപ രേഖയായി.
രാംലല്ലയ്ക്ക് മുന്നിലെ തിരശീല നീക്കിയാണ് പ്രധാനമന്ത്രി ക്ഷേത്രം വിശ്വാസികൾക്ക് തുറന്ന് കൊടുക്കുക.
ആദ്യ ചടങ്ങ് രാമന്റെ മുഖത്തിന് നേർക്ക് കണ്ണാടി കാണിക്കൽ.
ദോഷദൃഷ്ടി പതിയാതിരിക്കാൻ പ്രധാനമന്ത്രി രാംലല്ലയ്ക്ക് കണ്ണെഴുതും.
ഉച്ചയ്ക്ക് 12:29:8ൽ ആരംഭിച്ച് 12:30:32ൽ അവസാനിക്കുന്ന 84 സെക്കൻഡിനുള്ളിൽ പ്രാണപ്രതിഷ്ഠ.
ആദ്യ ആരതിദിപാരാധന നടത്തുന്നതും പ്രധാനമന്ത്രി നരേന്ദ്രമോദിആണ്.
പ്രധാനമന്ത്രി ഉൾപ്പടെ 5 പേർക്ക് മാത്രം ശ്രീകോവിലിൽ സാന്നിദ്ധ്യം.
ഉത്തർപ്രദേശ് ഗവർണർ ആനന്ദി ബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത്, മുഖ്യ പുരോഹിതൻ ആചാര്യ സത്യേന്ദ്ര ദാസ് എന്നിവരാകും പ്രധാനമന്ത്രിയ്ക്ക് ഒപ്പം ശ്രീകോവിലിൽ സാന്നിധ്യമുണ്ടാവുക.

Advertisement