കേരളത്തിൽനിന്ന് അയോധ്യയിലേക്കുള്ള ആദ്യ ട്രെയിൻ ഇന്ന് കൊച്ചുവേളിയിൽ നിന്നും പുറപ്പെടും

കേരളത്തിൽനിന്ന് അയോധ്യയിലേക്കുള്ള ആദ്യ ആസ്‌താ സ്പെഷ്യൽ ട്രെയിൻ ഇന്ന് കൊച്ചുവേളിയിൽ നിന്നും പുറപ്പെടും. രാവിലെ 10 നാണ് ട്രെയിൻ പുറപ്പെടുക. 3300 രൂപയാണ് ടിക്കറ്റ് നിരക്ക്.
കേരളത്തിൽനിന്ന് 24 ആസ്താ സ്പെഷല്‍ ട്രെയിനുകൾ അയോധ്യയിലേക്കു സർവീസ് നടത്തുമെന്നാണ് അറിയിച്ചിരുന്നത്. അതിൽ ആദ്യത്തേതാണ് ഇന്ന് പുറപ്പെടുന്നത്.
നാഗർകോവിൽ, തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളിൽ നിന്നാണ് മറ്റുള്ള സർവീസുകൾ.

Advertisement