ആം ആദ്മി പാർട്ടി മുഖ്യമന്ത്രിമാർ നാളെ അയോധ്യ സന്ദർശിക്കും

Advertisement

ന്യൂഡെല്‍ഹി .ആം ആദ്മി പാർട്ടി മുഖ്യമന്ത്രിമാർ നാളെ അയോധ്യ സന്ദർശിക്കും. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും,പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നും കുടുംബസമേതമാണ് അയോധ്യ സന്ദർശിക്കുക.പ്രാണപ്രതിഷ്ഠാ ചടങ്ങിലേക്ക് കെജ്‌രിവാളിന് ഔദ്യോഗിക ക്ഷണം ലഭിച്ചിരുന്നെങ്കിലും പിന്നീട് കുടുംബത്തോടൊപ്പം സന്ദർശിക്കുമെന്ന് കെജ്രിവാൾ നേരത്തെ വ്യക്തമാക്കിയിരുന്നു.ഇന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും മന്ത്രിമാരും എംഎല്‍എമാരും അയോധ്യ ക്ഷേത്രം സന്ദര്‍ശിച്ചിരുന്നു.ബിഎസ്പി കൂടാതെ കോൺഗ്രസ് ,ആർഎൽഡി എംഎൽഎമാരും സംഘത്തിനൊപ്പമുണ്ടായിരുന്നു.

Advertisement