ആദിവാസി വിഭാഗത്തിനിടയിൽ കോൺഗ്രസ് വെറുപ്പ് വിതയ്ക്കുന്നു, പ്രധാനമന്ത്രി

Advertisement

ജാബുവ. രാജ്യത്തെ ആദിവാസി വിഭാഗത്തിനിടയിൽ കോൺഗ്രസ് വെറുപ്പ് വിതയ്ക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.ആദിവാസി വിഭാഗം കോൺഗ്രസിന് വോട്ട് ബാങ്ക് മാത്രമാണെന്നും മോദിയുടെ ആരോപണം. മധ്യപ്രദേശ് ജാബുവയിലെ റാലി അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് കോൺഗ്രസിനെതിരെയുള്ള രൂക്ഷ വിമർശനം.

ജാബുവയിലെ റാലിയിൽ 2024 ലോകസഭാ തിരഞ്ഞെടുപ്പിൽ 400 അധികം സീറ്റുകൾ നേടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവർത്തിച്ചു.തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി അല്ല മറിച്ച് ജനസേവനത്തിന്റെ ഭാഗമായാണ് തന്റെ സന്ദർശനമെന്നും പ്രധാനമന്ത്രി.

ലോക്സഭ തെരഞ്ഞെടുപ്പ് അടുക്കെ കോൺഗ്രസിനെ ലക്ഷ്യം വച്ചാണ് നരേന്ദ്രമോദിയുടെ വാക്കുകൾ.ആദിവാസി വിഭാഗത്തെ വികസനത്തിന്റെ പാതയിൽ കോൺഗ്രസ് നയിച്ചിട്ടില്ല.ആദിവാസി സമൂഹത്തിനായി മന്ത്രാലയവും ബജറ്റും അനുവദിച്ചത് വാജ്പേയി സർക്കാരിന്റെ കാലത്താണെന്നും മോദി പറഞ്ഞു.

കഴിഞ്ഞ ബജറ്റ് സമ്മേളനത്തിൽ ഇരു സഭകളിലും ഇന്ത്യ മുന്നണിക്കെതിരെ അല്ല പകരം കോൺഗ്രസിനെതിരെ ആയിരുന്നു പ്രധാനമന്ത്രിയുടെ വിമർശനങ്ങൾ

Advertisement