തൃശ്ശൂരിലെ സിപിഐയിൽ പൊട്ടിത്തെറി

Advertisement

തൃശൂര്‍. വിഭാഗീയത മൂത്തു, തൃശ്ശൂരിലെ സിപിഐയിൽ പൊട്ടിത്തെറി. ചേർപ്പ് ലോക്കൽ കമ്മിറ്റി അംഗങ്ങളിലെ പകുതിയിലേറെ പേരും രാജിവച്ചു. ജില്ലാ അസിസ്റ്റൻറ് സെക്രട്ടറിയും മണ്ഡലം സെക്രട്ടറിയും വിഭാഗീയ പ്രവർത്തനങ്ങൾ നടത്തുന്നുവെന്ന് ആരോപിച്ചാണ് രാജി. 14 അംഗ ലോക്കൽ കമ്മിറ്റിയിൽ എട്ടുപേരാണ് രാജിവെച്ചത്. ജില്ലാ അസിസ്റ്റൻറ് സെക്രട്ടറി പി ആർ രമേഷ് കുമാർ, മണ്ഡലം സെക്രട്ടറി പി വി അശോക് എന്നിവർ ഏകാധിപത്യ പ്രവണതയിൽ തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുന്നു എന്ന ആരോപണം. സിസി മുകുന്ദൻ എംഎൽഎയുടെ പുറത്താക്കിയതിന് പിന്നിലും സ്ഥാപിത താല്പര്യമെന്ന് രാജിവച്ച ലോക്കൽ കമ്മിറ്റി അംഗങ്ങൾ പറയുന്നു. എംഎൽഎയുടെ പി എ അസ്ഹർ മജീദിനെ പുറത്താക്കിയതിൽ കൂടി പ്രതിഷേധിച്ചാണ് രാജിയെന്നാണ് വിവരം

Advertisement