കേരള ഗാനം,പോരു തുടരുന്നു

Advertisement

തൃശൂര്‍. കേരള സാഹിത്യ അക്കാദമിയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പോര് തുടരുന്നു. വിവാദങ്ങളുടെ മുഴുവൻ ഉത്തരവാദിത്തവും ഏറ്റെടുക്കുന്നതായി അക്കാദമി അധ്യക്ഷൻ കെ സച്ചിദാനന്ദൻ. പിന്നാലെ, ക്രിസ്തുവിന് ശേഷം ആരെന്ന ചോദ്യത്തിന് ഉത്തരമായെന്ന് ശ്രീകുമാരൻ തമ്പിയുടെ പരിഹാസം.

കേരള ഗാനവുമായി ബന്ധപ്പെട്ടുള്ള വിവാദം തുടരുന്ന പശ്ചാത്തലത്തിലാണ് തെറ്റ് ഏറ്റെടുത്ത് സാഹിത്യ അക്കാദമി അധ്യക്ഷൻ കെ സച്ചിദാനന്ദൻ രംഗത്തെത്തുന്നത്. മറ്റുള്ളവരുടെ തെറ്റുകൾ ഏറ്റെടുത്ത് കുരിശിൽ ഏറുന്നത് മഹത്പ്രവൃത്തിയാണ്. തികഞ്ഞ നിസ്സംഗതയോടെ തനിക്ക് പങ്കില്ലാത്ത പ്രവൃത്തികളുടെ കുരിശ് ഏറ്റെടുക്കുന്നുവെന്നും കെ സച്ചിദാനന്ദൻ ഫെയ്സ് ബുക്കിൽ കുറിച്ചു. സച്ചിദാനന്ദന്റെ പ്രസ്താവനയെ പരിഹസിച്ച് ശ്രീകുമാരൻ തമ്പിയുടെ ഫേസ്ബുക്ക് കുറിപ്പ് ഉടനെത്തി. ത്യാഗത്തിന്റെയും സഹനത്തിന്റെയും പ്രതീകമാകാൻ യേശുക്രിസ്തുവിനു ശേഷം ആര് എന്ന ചോദ്യത്തിന് ഉത്തരം കിട്ടിയിരിക്കുന്നു. തന്നെ പാട്ടുകാരനെന്ന് വിശേഷിപ്പിച്ച സച്ചിദാനന്ദനോട് എഴുത്തച്ഛനും പാട്ടുകാരനായിരുന്നുവെന്ന് ശ്രീകുമാരൻ തമ്പി ഓർമിപ്പിച്ചു. കേരള ഗാനത്തിനായി തന്നെ സമീപിച്ചുവെന്നും പിന്നീട് ഒഴിവാക്കിയെന്നുമുള്ള ശ്രീകുമാരൻ തമ്പിയുടെ വെളിപ്പെടുത്തലായിരുന്നു വലിയ വിവാദങ്ങൾക്ക് വഴി വെച്ചത്

Advertisement