സംഘടനാ രൂപീകരണത്തിന് പാര്‍ട്ടിക്കാര്‍ വിളിച്ചുകൊണ്ടുപോയ മൂകനും ബധിരനുമായ ആളെ കാണാതായി

ശാസ്താംകോട്ട. സംഘടനാ രൂപീകരണത്തിന് പാര്‍ട്ടിക്കാര്‍ വിളിച്ചുകൊണ്ടുപോയ മൂകനും ബധിരനുമായ ആളെ കാണാതായെന്നു പരാതി. പള്ളിശേരിക്കല്‍ തെറ്റിക്കുഴിതെക്കതില്‍ സുബേര്‍കുട്ടി(54)യെ ആണ് ഇന്നലെ ഉച്ചമുതല്‍ കാണാനില്ലാത്തത്. മൂകനും ബധിരനുമായ ആള്‍ക്ക് എഴുത്തും വായനയുമറിയില്ല. ശാസ്താംകോട്ടക്കും പള്ളിശേരിക്കലിനും ഇടയിലുള്ള തല്ലാതെ സ്ഥലപരിചയമില്ല. അപരിചിത സാഹചര്യത്തില്‍ തികച്ചും നിസഹായനായ ആള്‍ ജോലിചെയ്ത് ജീവിക്കുന്നത് സ്വന്തം സ്ഥലത്ത് പരിചയമുള്ളവരുടെ സഹായത്താലാണ്. സിപിഎം പാര്‍ട്ടി ഓഫിസില്‍വച്ച് വികലാംഗരുടെ സംഘടന രൂപീകരിക്കുന്നുവെന്നും സഹായങ്ങള്‍കിട്ടാന്‍ ഉപകരിക്കുമെന്നും അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഭരണിക്കാവിലുള്ള പാര്‍ട്ടി ഓഫിസിലേക്ക് പോയത്.


സഹോദരന്റെ സഹായത്തോടെയാണ് പോയതെങ്കിലും വീട്ടില്‍നിന്നും പാല്‍കറന്നു സൊസൈറ്റിയിലെത്തിക്കേണ്ട ജോലിക്കായി ഉച്ചയായപ്പോള്‍ പുറത്തിറങ്ങിയതാണെന്ന് കരുതുന്നു. ഇയാള്‍ ഇറങ്ങിപ്പോയകാര്യം സഹോദരന്‍ അറിഞ്ഞില്ല. പിന്നീട് നടത്തിയ അന്വേഷണത്തില്‍ആള്‍ സിനിമാപറമ്പുഭാഗത്തേക്ക് നടന്നുപോയതായതായ സിസിടിവി ദൃശ്യം കിട്ടി. പൊലീസില്‍ പരാതി നല്‍കി. ഫോണ്‍. 9446707646, 9745551399,8089235780

Advertisement