പോരുവഴിയിലേക്ക് ഇരച്ചുകയറി പൊലീസ് , ഞെട്ടിത്തരിച്ച് ജനം

ശാസ്താംകോട്ട : കുന്നത്തൂരിനെ ഞെട്ടിച്ച് ശാസ്താംകോട്ട സബ് ഡിവിഷനിൽ പോലീസിന്റെ മോക്ഡ്രിൽ.ശാസ്താംകോട്ട,ശൂരനാട്,ഈസ്റ്റ്‌ കല്ലട,പുത്തൂർ,കുണ്ടറ പോലീസ് സ്റ്റേഷനിലേ ഇൻസ്‌പെക്ടർമാരും ഉദ്യോഗസ്ഥരും കെ.എ.പി 3 ബറ്റാലിയനിലെ പോലീസ് ഉദ്യോഗസ്ഥരും ചേർന്നാണ് ഡ്രിൽ നടത്തിയത്.പ്രധാനമായും കുന്നത്തൂർ,ഞാങ്കടവ്,ഏനാത്ത് തുടങ്ങിയ പാലങ്ങളിലും


ജംഗ്ഷനുകൾ കേന്ദ്രീകരിച്ചാണ് പോലീസ് നിലയുറപ്പിച്ചത്.ഇവിടങ്ങളിൽ വാഹന പരിശോധന കർശനമാക്കിയിരുന്നു.ശൂരനാട് പോലീസ് സ്റ്റേഷൻ പരിധിയിലെ പോരുവഴി കമ്പലടി എന്ന സ്ഥലത്ത്‌ വലിയൊരു ക്രമസമാധാന പ്രശ്നം ഉണ്ടായ രീതിയിൽ ഫോൺ സന്ദേശം ശൂരനാട് പോലീസ് സ്റ്റേഷനിൽ ലഭിക്കുന്നു.ഇതിനു ശേഷം പ്രതികൾ രക്ഷപ്പെടുന്നത് തടയുക,പരിക്ക് പറ്റിയവരെ ആശുപത്രിയിൽ എത്തിക്കുക, പ്രശനം വ്യാപിക്കാതെ തടയുക,ഇതുമായി ബന്ധപ്പെട്ട് പോലീസിന്റെ സർക്കലറുകളും ഉത്തരവുകളും പരിശോധിക്കപ്പെടുന്നതിനു വേണ്ടിയാണ് മോക്ക് ഡ്രിൽ നടത്തിയത്.താലുക്ക് ആശുപത്രി ഫയർഫോഴ്‌സ്,റവന്യൂ,ഫയർ ഫോഴ്സ്,
ഫിംഗർപ്രിന്റ് എന്നീ വിഭാഗങ്ങളും സംയുക്ത പരിശോധനയിൽ പങ്കെടുത്തു.കൊല്ലം റൂറൽ
എസ്.പി കെ.ബി രവിയുെടെ നേതൃത്വത്തിൽ ശാസ്താംകോട്ട
ഡിവൈഎസ്പി എസ്.ഷെരീഫ് ആണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. . തിരുവനന്തപുരം റേഞ്ച് ഡിഐജി ആർ.നിശാന്തിനിയുടെ ഉത്തരവ് അനുസരിച്ചാണ് മോക്ഡ്രിൽ സംഘടിപ്പിച്ചത്.ഡ്രിൽന് ശേഷം ശാസ്താംകോട്ട പോലീസ് സ്റ്റേഷനിൽ
റൂറൽ എസ്.പിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്ന് കാര്യങ്ങൾ ചർച്ച ചെയ്തു.

Advertisement