കാസർകോട്: കാസർഗോട്ടെ മലയോര മേഖലയിൽ വീണ്ടും നേരിയ ഭൂചലനം. കർണാടക അതിർത്തി പ്രദേശമായ കല്ലപ്പള്ളിയിൽ ഇന്ന് രാവിലെ ആറരയോടെയാണ് വലിയ ശബ്ദത്തോടുകൂടിയ പ്രകമ്പനം അനുഭവപ്പെട്ടത്.
നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഒരു മാസത്തിനിടെ രണ്ടാം തവണയാണ് പ്രദേശത്ത് ഭൂചലനം അനുഭവപ്പെടുന്നത്. ദക്ഷിണ കർണാടകയുടെ ഭാഗമായ സുള്ള്യ, കുടക് എന്നീ ജില്ലകളിലും കഴിഞ്ഞ ദിവസങ്ങളിൽ ഭൂചലനം ഉണ്ടായിരുന്നു.