ചൈനയിൽ വൻ ഭൂചലനം: നൂറിലേറെ പേർ മരിച്ചു; ഇരുന്നൂറോളം പേർക്ക് പരുക്ക്

ചൈനയിലെ ഗാൻസു പ്രവിശ്യയിൽ വൻ ഭൂചലനം. നൂറിലേറെ പേർ മരിച്ചതായാണ് റിപ്പോർട്ട്. റിക്ടർ സ്‌കൈയിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഇരുന്നൂറോളം പേർക്ക് പരുക്കേറ്റിട്ടുണ്ട്. നിരവധി കെട്ടിടങ്ങൾ തകർന്നുവീണു. തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ പലരും കുടുങ്ങിക്കിടക്കുകയാണ്. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.
ജല, വൈദ്യുതി വിതരണം തടസ്സപ്പെട്ടു. ഗതാഗത വാർത്താ വിനിമയ ബന്ധങ്ങളും താറുമാറായി. നിരവധി തുടർ ചലനങ്ങളും ഉണ്ടായതായി റിപ്പോർട്ടുണ്ട്. രക്ഷാപ്രവർത്തനം ഊർജിതമാക്കാൻ ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് നിർദേശം നൽകി. ഓഗസ്റ്റിൽ കിഴക്കൻ ചൈനയിൽ നടന്ന ഭൂകമ്പത്തിൽ 23 പേർ മരിച്ചിരുന്നു.

Advertisement