ചെങ്ങന്നൂർ: ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെ 75ാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഇന്ത്യൻ റെയിൽവേയുടെ ഒന്നരമാസം നീണ്ടു നിൽക്കുന്ന പരിപാടികൾക്ക് തുടക്കമായി. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ നടന്ന ആഘോഷ പരിപാടികളുടെ ഭാഗമായി റെയിൽവേസംരക്ഷണ സേനയുടെ ആഭിമുഖ്യത്തിൽ കൂട്ടയോട്ടം സംഘടിപ്പി്ച്ചു.

ചെങ്ങന്നൂർ റെയിൽവേസ്‌റ്റേഷൻ പരിസരത്ത് നിന്ന് ഐടി ജംഗ്ഷനിലേക്ക് നടന്ന കൂട്ടയോട്ടം ആർപിഎഫ് ചെങ്ങന്നൂർ സിഎ എ പി വേണു ഉദ്ഘാടനം ചെയതു.

കൂട്ടയോടത്തിനുശേഷം ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ നടന്ന പൊതുയോഗത്തിൽ ബ്ലൂ സ്റ്റാർ ഓപ്പറേഷനിലും കാർഗിൽ യുദ്ധത്തിലും ധീരമായി പങ്കെടുത്ത് ധീരത നേടിയ ശ്രീ.എൽ.മുരളീധരൻ നായർ റിമിറ്റഡ്. ഹവിൽദാർ മദ്രാസ് റെജിമെന്റ്, ശ്രീ.കെ.ജി.ഗോപിനാഥൻ റിട്ട. നായിക് 9-ആം മദ്രാസ് റെജിമെന്റ് എന്നിവരെ ആർപിഎഫ് ചെങ്ങന്നൂർ സിഐ വേണു ആദരിച്ചു.

ആർപിഎഫ് ചെങ്ങുന്നൂർ എസ്ഐ ഷാജി അസിസ്റ്റന്റ് എസ്ഐമാരായ അജയഘോഷ് , റൂബി ചെറിയാൻ

തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി