ശൂരനാട് : ശൂരനാട് വടക്ക് കണ്ണമം ചന്തയ്ക്ക് സമീപം ബസ്സിന് സൈഡ് കൊടുക്കവേ ലോറിയുടെ നിയന്ത്രണം തെറ്റി റോഡിന്റെ സൈഡിലെ മരത്തിൽ ഇടിച്ചു കയറി.ഇടിയുടെ ആഘാതത്തിൽ മരം പിഴുത് വീണു.ഞായറാഴ്ച രാവിലെ 5.45 ഓടെയാണ് അപകടം. ഇടിയുടെ ആഘാതത്തിൽ ലോറിയുടെ ക്യാബിൻ പൂർണ്ണമായും തകർന്നു.ഡ്രൈവർ കൊച്ചാലുംമൂട് സ്വദേശി വൈശാഖ്(27) കാബിനിൽ കുടുങ്ങി.ശാസ്താംകോട്ടയിൽ നിന്നും അഗ്നിശമനസേന എത്തി ക്യാബിൻ വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ രക്ഷപ്പെടുത്തിയത്.സാരമായി പരിക്കേറ്റ വൈശാഖിനെ
സേനയുടെ ആംബുലൻസിൽ തന്നെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.പാലുമായി പോയ ലോറിയാണ് അപകടത്തിൽപ്പെട്ടത്. വാഹനത്തിൽ രണ്ട് സഹായികളും ഉണ്ടായിരുന്നു.