ദാമ്പത്യജീവിതത്തിലെ അന്തഛിദ്രം വെളിപ്പെടുത്തി യേശുദാസിന്റെ മകന്‍, സ്വന്തം വിവാഹമോചന വാര്‍ത്ത സ്ഥിരീകരിച്ച് ഗായകന്‍ വിജയ് യേശുദാസ്. ഒരു മലയാളം ചാനലില്‍ അതിഥിയായി പങ്കെടുത്തപ്പോഴാണ് വിജയ് തന്റെ ദാമ്ബത്യ ജീവിതത്തിലെ അന്തഛിദ്രത്തെക്കുറിച്ച് മനസ്സ് തുറന്നത്.

വിജയ് യേശുദാസും ദര്‍ശനയും വിവാഹമോചിതരായി എന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. പക്ഷേ വിജയ് പൊതുവേദിയില്‍ തുറന്നു പറയുവോളം ഇരുവരും മൗനം പാലിക്കുകയായിരുന്നു.

‘പ്രണയിച്ച് വിവാഹിതരായവരാണ് ദര്‍ശനയും ഞാനും. വിവാഹജീവിതത്തില്‍ താളപ്പിഴകള്‍ സംഭവിച്ചിട്ടുണ്ട്. എത് എന്റെ വ്യക്തിജീവിതത്തെ കുറച്ചൊക്കെ ബാധിക്കുകയും ചെയ്തു. എന്നാല്‍ അതെല്ലാം അതിന്റെ രീതിയില്‍ അങ്ങനെ മുന്നോട്ടു പോവുകയാണ്. മക്കളുടെ കാര്യത്തില്‍ അച്ഛന്‍, അമ്മ എന്ന നിലയില്‍ ഞങ്ങള്‍ എപ്പോഴും ഒരുമിച്ചായിരിക്കും ചുമതലകള്‍ നിര്‍വ്വഹിക്കുക.’

മക്കളും ഈ കാര്യങ്ങള്‍ വളരെ നന്നായി മനസ്സിലാക്കിയിട്ടുണ്ട്. അതുകൊണ്ടാണ് ഇത്രനാളും കാര്യങ്ങള്‍ വലിയ കുഴപ്പമില്ലാതെ മുന്നോട്ടു പോയത്.

‘പക്ഷെ, കുടുംബാംഗങ്ങള്‍ അതിനെ വളരെ സെന്‍സിറ്റീവായാണ് കാണുന്നത്. പിന്തുണ കിട്ടാറുമില്ല. അത് അവരുടെ വിഷമം കൊണ്ടാണ്. അതുകൊണ്ടൊക്കെ വളരെ ഹിഡണായി മുന്നോട്ടു പോവുകയാണ് ഇക്കാര്യം.’
2002-ല്‍ ഒരു പ്രണയദിനത്തില്‍ ഷാര്‍ജയില്‍ നടന്ന ഒരു സംഗീതവിരുന്നിലാണ് വിജയ്യും ദര്‍ശനയും കണ്ടുമുട്ടിയത്. 2007 ജനുവരി 21-ന് ആയിരുന്നു ഇരുവരുടെയും വിവാഹം

1 COMMENT

 1. Vijay…. Yu are Son of our
  beloved Dasettan. ആ വലുപ്പം നിനക്ക് ബോധമണ്ഡലത്തിൽ തെളിയുന്നില്ലേ?
  Whatever yu gained is frm them (parents). Nothing is of yurs. Yur marital life issues are temparary and everything will be disappeared indue course. കാലത്തിനു മാറ്റാൻ മറക്കാൻ പറ്റാത്തതെന്തുണ്ട് ഈ ലോകത്തിൽ.. അത്ര എളുപ്പത്തിൽ തനിക്കങ്ങു ഇറങ്ങി പോകാനാകുമോ?
  ഇന്ന് വരെ അനുഭവിക്കാത്ത, നേടാത്ത വേറെ എന്തു കിട്ടുമെന്ന് കരുതിയാ മോൻ ഈ പുറപ്പെട്ടു പോകുന്നത്? നീ ഒരു പമ്പര വിഡ്ഢി ആയതിൽ സങ്കടപെടുന്നു… രതിയോ, രാഗങ്ങളോ രക്ഷകരോ ഒന്നും ശാശ്വതമല്ല. ആ സുന്ദരി കുഞ്ഞുങ്ങൾ,നല്ല പേരെന്റ്സ്, എല്ലാം തികഞ്ഞ,ലോകം ആദരിക്കുന്ന കുടുംബം…നല്ല ശിക്ഷണം കിട്ടി വളർന്നു.പക്ഷെ നല്ല തല്ലു കിട്ടിയിട്ടില്ല. അതിന്ടെ കുറവാണിതു.
  സംഭവിച്ചത് delete ചെയ്തിട്ട് തിരിച്ചു പോകു…ഒരു ചമ്മലും വേണ്ട.മീഡിയ ക്കാർക്ക് ഒരു അപ്പകഷ്ണം കൂടി എറിഞ്ഞു കൊടുത്തേച് വീട്ടി പോടാ
  ..
  ..
  9496623006

Comments are closed.