ശബരിമല: ഇടവമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട ശനിയാഴ്ച തുറക്കും. ശനിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് നട തുറക്കുക.
ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമികത്വത്തിൽ ക്ഷേത്രമേൽശാന്തി എൻ പരമേശ്വരൻ നമ്പൂതിരി ക്ഷേത്രനട തുറന്ന് ശ്രീകോവിലിനുള്ളിലെ ദീപങ്ങൾ തെളിക്കും.

ഇടവം ഒന്നായ 15ന് പുലർചെ അഞ്ച് മണിക്ക് നിർമാല്യദർശനവും പതിവ് അഭിഷേകവും മഹാഗണപതിഹോമവും നടക്കും. 19ന് രാത്രി 10 മണിക്ക് ഇടവ മാസപൂജകൾ പൂർത്തിയാക്കി ക്ഷേത്ര നട അടയ്ക്കും. വെർച്വൽ ക്യൂബുക്കിംഗിലൂടെയാണ് ഭക്തർക്ക് ഇത്തവണയും ദർശന സൗകര്യം ഒരുക്കിയിട്ടുള്ളത്. ഭക്തർക്കായി നിലയ്ക്കലിൽ സ്‌പോട്ട് ബുക്കിംഗ് സൗകര്യവും ഉണ്ടായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here