കുന്നത്തൂർ : കർഷക സമരത്തിലെ ഒത്ത് തീർപ്പ് വ്യവസ്ഥകൾ പാലിക്കുക, കാർഷിക കടാശ്വാസ കമ്മിഷനിൽ അപേക്ഷ നൽകുന്നതിനുള്ള സമയം ഡിസംബർ 31 വരെ നൽകുക ,രാസവളം വില വർദ്ധനവ് തടയുക ക്ഷാമം പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് എല്ലാ മണ്ഡലം കേന്ദ്രങ്ങളിലും കേന്ദ്ര സർക്കാർ ഓഫീസ്കൾക്ക് മുന്നിൽ പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തുന്നതിൻ്റെ ഭാഗമായി കുന്നത്തൂർ മണ്ഡലത്തിൽ
എസ് ബി ഐ നെടിയവിള ബ്രാഞ്ചിന്റെ മുന്നിൽ നടത്തിയ മാർച്ചും ധർണയും മുൻ എംഎൽഎ ആർ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
കിസ്സാൻ സഭ മണ്ഡലം കമ്മിറ്റി പ്രസിഡന്റ്‌ ബി ഹരികുമാർ അദ്ധ്യക്ഷത വഹിച്ചു.സി പി ഐ മണ്ഡലം സെക്രെട്ടറിയേറ്റ് അംഗം ആർ അജയൻ, കിസ്സാൻ സഭ മണ്ഡലം ഭാരവാഹികളായ എ.കെ. അജയകുമാർ ,ശശിധരൻ പിള്ള ,റ്റി.റ്റി.ഹരി ,
സി.രാമചന്ദ്രൻ
കെ. സത്യദേവൻ എന്നിവർ സംസാരിച്ചു. കിസ്സാൻ സഭ മണ്ഡലം സെക്രട്ടറി ഗോപാലകൃഷ്ണപിള്ള സ്വാഗതവും ജില്ലാ കമ്മിറ്റി അംഗം ചന്ദ്രബാബു നന്ദിയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here