കൊല്ലം: കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളജിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച്‌ ഫിസിക്‌സ് വിഭാഗവും ഐ.ക്യു.എ.സിയും സംയുക്തമായി സെമിനാർ സംഘടിപ്പിക്കുന്നു.ഒൻപത് മുതൽ 13 വരെയാണ് അന്തർദേശീയ സെമിനാർ നടക്കുന്നത്. ഓൺലൈനായി നടക്കുന്ന സെമിനാർ ഒൻപതിന് രാവിലെ 9.15ന് കോളജ് മാനേജർ റവ.ഫാ.ഡോ. അഭിലാഷ് ഗ്രിഗോറി ഉദ്ഘാടനം ചെയ്യും.

പ്രിൻസിപ്പൽ പ്രൊഫ. പി.ജെ.ജോജോ, യു.കെയിലെ ലീഡ്‌സ് സർവകലാശാല പ്രൊഫ. ജിൻ ജോസ്, കോൺഫറൻസ് കൺവീനർ ഡോ.ഷീന മേരി, ഓർഗനൈസർ ഡോ.സുനിൽ തോമസ് എന്നിവർ സംസാരിക്കും.

ഇന്ത്യയ്ക്ക് പുറമേ സൗത്ത് ആഫ്രിക്ക, യു.കെ, സ്‌കോട്‌ലൻഡ്, കാനഡ, ഫിൻലാൻഡ്, നെതർലാൻഡ്‌സ് എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ദ്ധരും പ്രഭാഷണം നടത്തും. വിവിധ വിഷയങ്ങളിലായി 355 പ്രബന്ധങ്ങൾ അവതരിപ്പിക്കും. മികച്ച പ്രബന്ധങ്ങൾ ഐ.ഒ.പി കോൺഫറൻസ് സീരീസ്: മെറ്റീരിയൽസ് സയൻസ് ആൻഡ് എൻജിനീയറിംഗ് എന്ന ജേർണലിൽ പ്രസിദ്ധീകരിക്കും. 32 രാജ്യങ്ങളിൽ നിന്നായി 850 അദ്ധ്യാപക, ഗവേഷണ, വിദ്യാർത്ഥി പ്രതിനിധികൾ പങ്കെടുക്കും. വിശദ വിവരങ്ങൾക്ക് :ഫോൺ : 6238287921. https://icmpma.fmnc.ac.in/.